---
title: "മുഹമ്മദിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ  ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ"
english_title: "Sheikh Hamdan, Crown Prince of Dubai, shared beautiful pictures with Muhammad on Instagram"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123083/sheikh-hamdan-crown-prince-of-dubai-shared-beautiful-pictures-with-muhammad-on-instagram"
published_at: "2023-06-17T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d9f1967368_muhammed.jpg"
keywords: []
---

# മുഹമ്മദിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ  ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

> **Lead Summary:** **ദുബായ് : ** തന്റെ മൂന്നാമത്തെ കുഞ്ഞായ മുഹമ്മദിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

## Article Content

**ദുബായ് : ** തന്റെ മൂന്നാമത്തെ കുഞ്ഞായ മുഹമ്മദിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

കുഞ്ഞിനെ മാറോടുചേർത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് പങ്കിട്ടത്. ആദ്യ ചിത്രത്തിൽ ഷെയ്ഖ് ഹംദാൻ തന്റെ മൂന്നാമത്തെ കുഞ്ഞിനെ കൈയിലെടുത്ത് തലയിൽ ചുംബിക്കുന്നു. സ്വകാര്യതയ്ക്കായി മുഹമ്മദിന്റെ മുഖം മറച്ചിട്ടുണ്ട്.

ഒലിവ് പച്ച നിറത്തിലുള്ള ടി ഷർട്ടാണ് അദ്ദേഹം ധരിച്ചിട്ടുള്ളത്. മറ്റൊരു ചിത്രത്തിൽ കുഞ്ഞു മുഹമ്മദ് കമിഴ്ന്നുകിടന്ന് വിരിപ്പിലെ മൃഗങ്ങളുടെ കാർട്ടൂൺ ചിത്രം നോക്കുന്നു.

ഈ വർഷം ഫെബ്രുവരി 25നാണ് മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ജനിച്ചത്. ഇരട്ടകളായ ഷെയ്ഖയും റാഷിദുമാണ് ഷെയ്ഖ് ഹംദാന്റെ മൂത്ത മക്കൾ. 2021 മേയ് 20നാണ് ഇവർ ജനിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123083/sheikh-hamdan-crown-prince-of-dubai-shared-beautiful-pictures-with-muhammad-on-instagram)