---
title: "ഞായറാഴ്ച സൗദിയിൽ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം"
english_title: "A call to observe the new moon in Saudi Arabia on Sunday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123084/a-call-to-observe-the-new-moon-in-saudi-arabia-on-sunday"
published_at: "2023-06-17T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648da00b15b68_moon.jpg"
keywords: []
---

# ഞായറാഴ്ച സൗദിയിൽ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം

> **Lead Summary:** **റിയാദ് : **ഞായറാഴ്ച സൗദിയിൽ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം. ഹജ് തീർഥാടനത്തിന്റെയും ബലി പെരുന്നാളിന്റെയും ആരംഭ തീയതികൾ കണക്കാക്കാൻ ദുൽ ഹജ് ചന്ദ്രോദയം നിരീക്ഷിക്കേണ്ടതുണ്ട്.

## Article Content

**റിയാദ് : **ഞായറാഴ്ച സൗദിയിൽ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം. ഹജ് തീർഥാടനത്തിന്റെയും ബലി പെരുന്നാളിന്റെയും ആരംഭ തീയതികൾ കണക്കാക്കാൻ ദുൽ ഹജ് ചന്ദ്രോദയം നിരീക്ഷിക്കേണ്ടതുണ്ട്.

നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ ഉപയോഗിച്ചോ മാസപ്പിറവി കാണാൻ കഴിയുന്നവർ അടുത്തുള്ള കോടതിയിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം.

സൗദി പ്രസ് ഏജൻസി മുഖേന പുറത്തിറക്കിയ വിജ്ഞാപനത്തിൽ, മാസപ്പിറവി നിരീക്ഷിക്കാൻ താൽപര്യവും കഴിവും ഉള്ളവർ അതത് പ്രദേശങ്ങളിൽ ഇതിനായി രൂപീകരിക്കുന്ന കമ്മിറ്റികളിൽ അംഗങ്ങളാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123084/a-call-to-observe-the-new-moon-in-saudi-arabia-on-sunday)