---
title: "പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Expatriate Malayali collapsed and died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123111/expatriate-malayali-collapsed-and-died"
published_at: "2023-06-17T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648dce1124adc_Untitled-1_copy.jpg"
keywords: []
---

# പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **മസ്കത്ത് : **കൊല്ലം സ്വദേശിയായ പ്രവാസി ഒമാനില്‍ കുഴഞ്ഞുവീണു മരിച്ചു.

## Article Content

**മസ്കത്ത് : **കൊല്ലം സ്വദേശിയായ പ്രവാസി ഒമാനില്‍ കുഴഞ്ഞുവീണു മരിച്ചു.

കൊല്ലം കുണ്ടറ എഴുകോണിലെ എടക്കാട് തൃപ്പലിഴിയം സ്വരസതി വിലാസത്തിൽ കോമളൻ ബാലകൃഷ്‌ണൻ (60) ആണ് ഒമാനിലെ ഖാബൂറയിൽ മരിച്ചത്.

31 വർഷമായി ഖാബൂറയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ബാലകൃഷ്‌ണൻ.

ഭാര്യ - ജൂലി. മകൾ - ഗ്രീഷ്മ. ഖാബൂറ ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123111/expatriate-malayali-collapsed-and-died)