---
title: "ഹജ്ജ് വെൽഫെയർ ഫോറം വളന്റിയർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു"
english_title: "Hajj Welfare Forum organized volunteer training class"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123116/hajj-welfare-forum-organized-volunteer-training-class"
published_at: "2023-06-17T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648dd4d949ac0_hajj.jpg"
keywords: []
---

# ഹജ്ജ് വെൽഫെയർ ഫോറം വളന്റിയർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **ജി​ദ്ദ**: **[** കാ​ൽ നൂ​റ്റാ​ണ്ടി​ന്റെ ഹ​ജ്ജ് സേ​വ​ന രം​ഗ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റം’ വ​ള​ന്റി​യ​ർ​മാ​ർ​ക്ക് ജി​ദ്ദ​യി​ൽ നേ​തൃ​പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

## Article Content

**ജി​ദ്ദ**: **[** കാ​ൽ നൂ​റ്റാ​ണ്ടി​ന്റെ ഹ​ജ്ജ് സേ​വ​ന രം​ഗ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റം’ വ​ള​ന്റി​യ​ർ​മാ​ർ​ക്ക് ജി​ദ്ദ​യി​ൽ നേ​തൃ​പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ത്യാ​ഗ​സ​ന്ന​ദ്ധ​ത​യോ​ടെ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഹ​ജ്ജി​നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് സ്നേ​ഹ​മ​സൃ​ണ​മാ​യ സേ​വ​നം ന​ൽ​കു​ക​യെ​ന്ന​താ​ണ് ഓ​രോ വ​ള​ന്റി​യ​ർ​മാ​രും ദൗ​ത്യ​മാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട​തെ​ന്ന് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. ഫോ​റം ചെ​യ​ർ​മാ​ൻ ന​സീ​ർ വാ​വാ​ക്കു​ഞ്ഞ്, കോ​ഓ​ഡി​നേ​റ്റ​ർ സി.​എ​ച്ച്. ബ​ഷീ​ർ, വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ ഷാ​ഫി മ​ജീ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സേ​വ​ന​വീ​ഥി​യി​ൽ പു​ല​ർ​ത്തേ​ണ്ട കാ​ര്യ​ങ്ങ​ളും സേ​വ​ന​ത്തി​ന്റെ കോ​ഓ​ഡി​നേ​ഷ​നും സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സെ​ഷ​നി​ൽ സി.​വി. മും​താ​സ്, അ​ഷ്റ​ഫ് വ​ട​ക്കേ​ക്കാ​ട്, സ​ഫ​റു​ള്ള മു​ല്ലോ​ളി, അ​ബ്ദു​റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ബ്ദു​ൽ സ​ത്താ​ർ ക​ണ്ണൂ​ർ, ഗ​ഫൂ​ർ മ​മ്പു​റം, കെ.​വി. മൊ​യ്തീ​ൻ, ഐ.​ടി ക​ൺ​വീ​ന​ർ സ​ഹീ​ർ, ന​ഈം മോ​ങ്ങം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ്, എം.​പി അ​ഷ്റ​ഫ് പാ​പ്പി​നി​ശ്ശേ​രി എ​ന്നി​വ​ർ വ​ള​ന്റി​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.കൊ​ട​ശ്ശേ​രി കു​ഞ്ഞി​മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും സി.​എ​ച്ച്. ബ​ഷീ​ർ പ​രി​പാ​ടി​യു​ടെ ക്രോ​ഡീ​ക​ര​ണ​വും ന​ട​ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123116/hajj-welfare-forum-organized-volunteer-training-class)