---
title: "ഹജ്ജിനെത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു "
english_title: "A Malayali woman on Hajj died in Makkah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123127/a-malayali-woman-on-hajj-died-in-makkah"
published_at: "2023-06-17T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ddd32ebdad_death1.jpg"
keywords: []
---

# ഹജ്ജിനെത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു 

> **Lead Summary:** **മക്ക: **ഹജ്ജ് കർമ്മം നിർവഹിക്കാൻ മക്കയിലെത്തിയ എറണാകുളം സ്വദേശിനി മരിച്ചു. കിഴക്കമ്പലം കാരുകുളത്ത് വെങ്ങോല താമസിക്കുന്ന കല്ലോത്ര വീട്ടിൽ അബു ഹാജിയുടെ ഭാര്യ ആയിഷ ബീവി ആണ് ഹൃദയാഘാതം മൂലം വെള്ളിയാഴ്ച മരിച്ചത്.

## Article Content

**മക്ക: **ഹജ്ജ് കർമ്മം നിർവഹിക്കാൻ മക്കയിലെത്തിയ എറണാകുളം സ്വദേശിനി മരിച്ചു. കിഴക്കമ്പലം കാരുകുളത്ത് വെങ്ങോല താമസിക്കുന്ന കല്ലോത്ര വീട്ടിൽ അബു ഹാജിയുടെ ഭാര്യ ആയിഷ ബീവി ആണ് ഹൃദയാഘാതം മൂലം വെള്ളിയാഴ്ച മരിച്ചത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ നിന്ന് ഈ മാസം പത്താം തീയതിയാണ് ഇവർ ജിദ്ദ വഴി മക്കയിലെത്തിയത്.

ഹറമിൽ നിന്ന് ബസ് മാർഗം അസീസിയയിലെ താമസസ്ഥലത്തേക്ക് മടങ്ങും വഴി ബസ്സിൽ വച്ഛ് അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായിരുന്നു. ഇതിനിടയിലാണ് മരണം.

അയൽവാസികളായ നാല് വനിതാ തീർത്ഥാടകർക്കൊപ്പം ആൺ തുണയില്ലാത്ത 'മഹ്‌റം' കാറ്റഗറിയിലാണ് ഇവർ ഹജ്ജിനെത്തിയിരുന്നത്.

റിയാദിൽ ജോലി ചെയുന്ന മകൻ ഷമീർ മക്കയിൽ എത്തിയിരുന്നു. മറ്റു മക്കൾ: സാജിത, ഷമീന. മരുമക്കൾ: സൈദു മുഹമ്മദ്, ബഷീർ, റൈസ. ശനിയാഴ്ച സുബ്ഹി നമസ്കാര ശേഷം മസ്ജിദുൽ ഹറാമില്‍ ജനാസ നമസ്കാരം നിര്‍വ്വഹിച്ച ശേഷം ശറായ മഖ്ബറയിൽ മൃതദേഹം ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123127/a-malayali-woman-on-hajj-died-in-makkah)