---
title: "ഒമാനില്‍ ബലിപെരുന്നാള്‍ 28ന് "
english_title: "Eid al-Fitr in Oman on 28"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123332/eid-al-fitr-in-oman-on-28"
published_at: "2023-06-18T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f3179efb7b_perunnal.jpg"
keywords: []
---

# ഒമാനില്‍ ബലിപെരുന്നാള്‍ 28ന് 

> **Lead Summary:** **മസ്‌കത്ത്: **ഒമാനിൽ​ ദുല്‍ഹജ്ജ്​ മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂൺ 28ന്​ ആയിരിക്കുമെന്ന്​ ​ മന്ത്രാലയം വ്യക്തമാക്കി.

## Article Content

**മസ്‌കത്ത്: **ഒമാനിൽ​ ദുല്‍ഹജ്ജ്​ മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂൺ 28ന്​ ആയിരിക്കുമെന്ന്​ ​ മന്ത്രാലയം വ്യക്തമാക്കി.

സുൽത്താനേറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കാണുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ദിനങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വരും ദിവസങ്ങളില്‍ അവധി പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്​ നാടണയാൻ കാത്തിരിക്കുന്ന പ്രവാസികൾ. വേനൽ അവധി ആരംഭിച്ചിതിനാൽ ഒരു വിഭാഗം ആളുകൾ നേരത്തെതെന്ന നാടണഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123332/eid-al-fitr-in-oman-on-28)