---
title: "ഉംറ വീസയില്‍ സൗദിലെത്തിയവർ രാജ്യം വിടേണ്ട സമയം ഇന്ന് അവസാനിക്കും"
english_title: "Those who came to Saudi Arabia on Umrah visa will have to leave the country today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123336/those-who-came-to-saudi-arabia-on-umrah-visa-will-have-to-leave-the-country-today"
published_at: "2023-06-18T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f36f90f214_MAKKAH.jpg"
keywords: []
---

# ഉംറ വീസയില്‍ സൗദിലെത്തിയവർ രാജ്യം വിടേണ്ട സമയം ഇന്ന് അവസാനിക്കും

> **Lead Summary:** **മക്ക : **ഉംറ വീസയില്‍ സൗദിലെത്തിയവർ രാജ്യം വിടേണ്ട സമയം ഇന്ന് അർധ രാത്രി അവസാനിക്കും. തുടർന്നും സൗദിയിൽ നിന്ന് മടങ്ങാത്തവർക്ക് 25,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ഹജ് –ഉംറ മന്ത്രാലയം വ്യക്തമാക്കി.

## Article Content

**മക്ക : **ഉംറ വീസയില്‍ സൗദിലെത്തിയവർ രാജ്യം വിടേണ്ട സമയം ഇന്ന് അർധ രാത്രി അവസാനിക്കും. തുടർന്നും സൗദിയിൽ നിന്ന് മടങ്ങാത്തവർക്ക് 25,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ഹജ് –ഉംറ മന്ത്രാലയം വ്യക്തമാക്കി.

മടങ്ങാത്തവരെ പിടിക്കപ്പെട്ടാൽ പിഴയ്ക്ക് പുറമെ വിരലടയാളം എടുത്ത് നാടുകടത്തുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. ദുൽഹജ് മാസത്തിന് മുന്നോടിയായാണ് എല്ലാ ഉംറ വീസക്കാരും നാട്ടിലേയ്ക്ക് മടങ്ങേണ്ടത്.

ഉംറ വീസ ഉപയോഗപ്പെടുത്തി ഒട്ടേറെ കുടുംബങ്ങൾ സൗദിയിൽ താമസിക്കുന്നുണ്ട്. ഇവരെല്ലാം മൂന്ന് മാസം കാലാവധി ലഭിക്കുമെന്ന് കരുതിയാണ് നിൽക്കുന്നത്. ഇത് കനത്ത പിഴ ലഭിക്കാൻ ഇടയാകും.

ഇതൊഴിവാക്കാൻ ഉംറ വീസയിൽ എത്തിയ എല്ലാവരും ഇന്ന് രാത്രിക്ക് മുൻപായി സൗദി വിടണം. ഈ മാസം നാലിനാണ് ഈ സീസണിലെ അവസാന ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ പ്രവേശിച്ചത്.

ഇവരുടെ വീസാ കാലാവധിയും മൂന്ന് മാസമാണെങ്കിലും ഹജ് കാലമായതിനാൽ തിരിച്ചുപോകാനുള്ള അവസാന തിയതി ജൂണ്‍ 18 ആണെന്ന് മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123336/those-who-came-to-saudi-arabia-on-umrah-visa-will-have-to-leave-the-country-today)