---
title: "സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ"
english_title: "72-hour ceasefire in Sudan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123478/72-hour-ceasefire-in-sudan"
published_at: "2023-06-19T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64902246daade_sudan.jpg"
keywords: []
---

# സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ

> **Lead Summary:** **റി​യാ​ദ്:** ര​ണ്ട് മാ​സ​ത്തോ​ള​മാ​യി തു​ട​രു​ന്ന ആ​ഭ്യ​ന്ത​ര​യു​ദ്ധം ക​ലു​ഷി​ത​മാ​ക്കി​യ സു​ഡാ​നി​ലെ സാ​യു​ധ​സേ​ന​യു​ടെ​യും (എ​സ്.​എ.​എ​ഫ്) ദ്രു​ത പി​ന്തു​ണ സേ​ന​യു​ടെ​യും (ആ​ർ.​എ​സ്.​എ​ഫ്) പ്ര​തി​നി​ധി​ക​ൾ ഞാ​യ​റാ​ഴ്ച മു​ത​ൽ സു​ഡാ​നി​ലു​ട​നീ​ളം 72 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് വെ​ടി​നി​ർ​ത്ത​ലി​ന് സ​മ്മ​തി​ച്ചു.

## Article Content

**റി​യാ​ദ്:** ര​ണ്ട് മാ​സ​ത്തോ​ള​മാ​യി തു​ട​രു​ന്ന ആ​ഭ്യ​ന്ത​ര​യു​ദ്ധം ക​ലു​ഷി​ത​മാ​ക്കി​യ സു​ഡാ​നി​ലെ സാ​യു​ധ​സേ​ന​യു​ടെ​യും (എ​സ്.​എ.​എ​ഫ്) ദ്രു​ത പി​ന്തു​ണ സേ​ന​യു​ടെ​യും (ആ​ർ.​എ​സ്.​എ​ഫ്) പ്ര​തി​നി​ധി​ക​ൾ ഞാ​യ​റാ​ഴ്ച മു​ത​ൽ സു​ഡാ​നി​ലു​ട​നീ​ളം 72 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് വെ​ടി​നി​ർ​ത്ത​ലി​ന് സ​മ്മ​തി​ച്ചു.

ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്ക് മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന സൗ​ദി അ​റേ​ബ്യ​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും സം​യു​ക്ത നീ​ക്ക​ത്തി​ന്റെ ഫ​ല​മാ​യാ​ണ് വീ​ണ്ടും ഒ​രു വെ​ടി​നി​ർ​ത്ത​ലി​ന് ഇ​രു​കൂ​ട്ട​രും ത​യാ​റാ​യ​ത്.

വെ​ടി​നി​ർ​ത്ത​ൽ സ​മ​യ​ത്ത് സൈ​നി​ക നീ​ക്ക​ങ്ങ​ൾ, ആ​ക്ര​മ​ണ​ങ്ങ​ൾ, വി​മാ​ന​ങ്ങ​ളു​ടെ​യും ഡ്രോ​ണു​ക​ളു​ടെ​യും സൈ​നി​ക ഉ​പ​യോ​ഗം, പീ​ര​ങ്കി ആ​ക്ര​മ​ണ​ങ്ങ​ൾ, സേ​ന​യു​ടെ പു​ന​ർ​വി​ന്യാ​സം എ​ന്നി​വ​യി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മെ​ന്നും ഈ ​സ​മ​യ​ത്ത് സൈ​നി​ക​നേ​ട്ട​ങ്ങ​ൾ​ക്ക് ശ്ര​മി​ക്കു​ക​യി​ല്ലെ​ന്നും ഇ​രു ക​ക്ഷി​ക​ളും സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​ത്തു​ട​നീ​ളം ത​ട​സ്സ​മി​ല്ലാ​ത്ത റോ​ഡ് ഗ​താ​ഗ​ത​ത്തി​നും ച​ര​ക്കു​നീ​ക്ക​ത്തി​നും മാ​നു​ഷി​ക സ​ഹാ​യ വി​ത​ര​ണ​ത്തി​നും അ​വ​സ​ര​മൊ​രു​ക്കാ​മെ​ന്നും ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

സു​ഡാ​നി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് മാ​നു​ഷി​ക സ​ഹാ​യം ന​ൽ​കി​വ​രു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ മു​ൻ​കൈ​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ജ്യാ​ന്ത​ര യോ​ഗം ചേ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ഡാ​നീ​സ് ജ​ന​ത​യു​ടെ ദു​രി​ത​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​നും വെ​ടി​നി​ർ​ത്ത​ൽ പൂ​ർ​ണ​മാ​യും പാ​ലി​ക്കാ​നും അ​ക്ര​മ​ത്തി​ന്റെ​യും തീ​വ്ര​ത​യു​ടെ​യും മാ​ർ​ഗം കൈ​വെ​ടി​യാ​നും സൗ​ദി​യും യു.​എ​സും സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​പ്പോ​ഴ​ത്തെ വെ​ടി​നി​ർ​ത്ത​ൽ പാ​ലി​ക്കു​ന്ന​തി​ൽ ക​ക്ഷി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ജി​ദ്ദ ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​ത് കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും അ​വ നി​ർ​ത്തി​വെ​ക്കാ​ൻ പ്രേ​രി​ത​രാ​കു​മെ​ന്നും സൈ​നി​ക​വി​ഭാ​ഗ​ങ്ങ​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123478/72-hour-ceasefire-in-sudan)