---
title: "ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ മഴക്ക്​ സാധ്യത "
english_title: "Rain is likely in various governorates of Oman today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123558/rain-is-likely-in-various-governorates-of-oman-today"
published_at: "2023-06-19T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64906ee88d481_rain.jpg"
keywords: []
---

# ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ മഴക്ക്​ സാധ്യത 

> **Lead Summary:** **മസ്കത്ത്​:** ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ തിങ്കളാഴ്ച രാത്രി ഏഴുമണിവരെ ശക്തമായ മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലവാസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

**മസ്കത്ത്​:** ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ തിങ്കളാഴ്ച രാത്രി ഏഴുമണിവരെ ശക്തമായ മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലവാസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അൽ ഹജർ പർവതനിരകൾ, ദാഖിലിയ, തെക്ക്​-വടക്ക്​ ബാത്തിന, ദാഹിറ, വടക്കൻ ശർഖിയ, ബുറൈമി എന്നീ ഗവർണറേറ്റുകളിലായിരിക്കും മഴ ലഭിക്കുക.

കാറ്റിന്‍റെയും മിന്നലിന്റെയും അകമ്പടിയോടെയായിരിക്കും മഴ. ആലിപ്പഴവും വർഷിച്ചേക്കും. മണിക്കൂറിൽ 37മുതൽ 55 കി.മീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും.

താഴ്ന്ന പ്രദേശങ്ങളിൽനിന്നും വാദികളിൽനിന്നും മാറിനിൽക്കണമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വാദികൾ മുറിച്ച്​ കടക്കാൻ ശ്രമിക്കരുതെന്നും കുട്ടികളെ നിരീക്ഷണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123558/rain-is-likely-in-various-governorates-of-oman-today)