---
title: "ദോഹയിൽ ഒളി​ച്ചോടിയ ഗാർഹിക തൊഴിലാളികൾ പിടിയിൽ"
english_title: "Domestic workers who absconded in Doha were arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123571/domestic-workers-who-absconded-in-doha-were-arrested"
published_at: "2023-06-19T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649078a416479_doha.jpg"
keywords: []
---

# ദോഹയിൽ ഒളി​ച്ചോടിയ ഗാർഹിക തൊഴിലാളികൾ പിടിയിൽ

> **Lead Summary:** **ദോ​ഹ:****[ **തൊ​ഴി​ലു​ട​മ​യി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​യ 22 ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ സെ​ർ​ച്ച് ആ​ൻ​ഡ് ഫോ​​ളോ​അ​പ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**ദോ​ഹ:****[ **തൊ​ഴി​ലു​ട​മ​യി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​യ 22 ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ സെ​ർ​ച്ച് ആ​ൻ​ഡ് ഫോ​​ളോ​അ​പ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു.

ഏ​ഷ്യ​ൻ രാ​ജ്യ​ക്കാ​രാ​യ വ​നി​താ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും പേ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രാ​യ ഒ​ളി​ച്ചോ​ട്ടം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.വീ​ട്ടു​ജോ​ലി​ക്കാ​ർ ത​ങ്ങ​ളു​ടെ സ്‌​പോ​ൺ​സ​ർ​മാ​രു​ടെ വീ​ട്ടി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി മ​റ്റൊ​രു തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന​ത് ഖ​ത്ത​റി​ൽ നി​യ​മ​വി​രു​ദ്ധ​മാ​ണ്.

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗം കൂ​ടി​യാ​ണ് സെ​ർ​ച്ച് ആ​ൻ​ഡ് ഫോ​ളോ​അ​പ് വി​ഭാ​ഗം പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി​യ​ത്. തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​വ​രെ പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123571/domestic-workers-who-absconded-in-doha-were-arrested)