---
title: "ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ മഴക്ക്​ സാധ്യത "
english_title: "Rain is likely in various governorates of Oman today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123720/rain-is-likely-in-various-governorates-of-oman-today"
published_at: "2023-06-20T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491630565033_mazha.jpg"
keywords: []
---

# ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ മഴക്ക്​ സാധ്യത 

> **Lead Summary:** **മസ്കത്ത്​:** രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്​ച്ച ഉച്ചമുതൽ കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

**മസ്കത്ത്​:** രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്​ച്ച ഉച്ചമുതൽ കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദാഖിലിയ, തെക്കൻ ബാത്തിന, ദാഹിറ, വടക്കൻ ശർഖിയ, വടക്കൻ ബാത്തിന, ബുറൈമി എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവ്വതനിരകളിലുമായിരിക്കും മഴ ലഭിക്കുക. വിവിധ ഇടങ്ങളില 10 മുതൽ 30 മി.മീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

മണിക്കൂറിൽ 37 മുതൽ 55 കിലോ മീറ്റർ വേഗതയിലായിരിക്കും കാറ്റിന്‍റെ വേഗത. വാദികളിൽ നിന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്നും മാറി നിൽക്കണമെന്നും വാദികൾ മുറിച്ച്​ കടക്കാൻ ശ്രമിക്കരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങളോട്​ നിർദ്ദേശിച്ചു. കുട്ടികളെ വാദികളിൽ നിന്താൻ അനുവദിക്കരുതെന്നും അവരെ നിരീക്ഷിക്കണമെന്നും അധികൃതർ ആവശ്യ​പ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123720/rain-is-likely-in-various-governorates-of-oman-today)