---
title: "ബ​ഹ്​​റൈ​നി​ൽ ഈദ് അ​വ​ധി പ്ര​ഖ്യാ​പിച്ചു"
english_title: "Eid holiday declared in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123762/eid-holiday-declared-in-bahrain"
published_at: "2023-06-20T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649181b728f67_bahrain.jpg"
keywords: []
---

# ബ​ഹ്​​റൈ​നി​ൽ ഈദ് അ​വ​ധി പ്ര​ഖ്യാ​പിച്ചു

> **Lead Summary:** **ബ​ഹ്​​റൈ​ൻ:** ഈ​ദു​ൽ അ​ദ്​​ഹ അ​വ​ധി പ്ര​ഖ്യാ​പിച്ച് ബഹ്‌റൈൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഹിസ് റോയൽ ഹൈനസ് പ്രി​ൻ​സ്​ സൽമാൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ​ർ​ക്കു​ലർ പുറത്തിറക്കി.

## Article Content

**ബ​ഹ്​​റൈ​ൻ:** ഈ​ദു​ൽ അ​ദ്​​ഹ അ​വ​ധി പ്ര​ഖ്യാ​പിച്ച് ബഹ്‌റൈൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഹിസ് റോയൽ ഹൈനസ് പ്രി​ൻ​സ്​ സൽമാൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ​ർ​ക്കു​ലർ പുറത്തിറക്കി.

ജൂ​ൺ 27 മു​ത​ൽ ജൂ​​ലൈ ര​ണ്ട്​ വ​രെ​യു​ള്ള ആ​റ്​ ദി​വ​സം അ​വ​ധി​യാ​യി​രി​ക്കും. അവധി ദിനങ്ങളിൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും മ​​ന്ത്രാ​ല​യ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കി​ല്ല.

അ​റ​ഫ ദി​നത്തിലും പെ​രു​ന്നാ​ൾ ദി​നത്തിലും തു​ട​ർ​ന്നു​ള്ള രണ്ട്​ ദി​വ​സ​ങ്ങളിലുമാണ്​​ ഔ​ദ്യോ​ഗി​ക അ​വ​ധി. വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളിൽ ​ഒ​ന്ന് ഈ​ദ്​ അ​വ​ധി ആയി വരുന്നതിനാൽ പ​ക​രമായി ഞായറാഴ്ച ഈ അ​വ​ധി ന​ൽ​കു​മെ​ന്ന്​ സ​ർ​ക്കു​ല​റി​ൽ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123762/eid-holiday-declared-in-bahrain)