---
title: "പ്ര​വാ​ച​ക​നെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍ശം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ "
english_title: "Arrested for adhikshepa consultation against the prophet"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123847/arrested-for-adhikshepa-consultation-against-the-prophet"
published_at: "2023-06-20T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491c9919038f_arst.jpg"
keywords: []
---

# പ്ര​വാ​ച​ക​നെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍ശം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ 

> **Lead Summary:** **കു​വൈ​ത്ത്​ സി​റ്റി: **പ്ര​വാ​ച​ക​നെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍ശം ന​ട​ത്തി​യ​യാ​ളെ അ​റ​സ്റ്റ്ചെ​യ്തു. ക്ല​ബ് ഹൗ​സ് വ​ഴി പ്ര​വാ​ച​ക​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് മോ​ശ​മാ​യി സം​സാ​രി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ്‌ ഇ​യാ​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

## Article Content

**കു​വൈ​ത്ത്​ സി​റ്റി: **പ്ര​വാ​ച​ക​നെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍ശം ന​ട​ത്തി​യ​യാ​ളെ അ​റ​സ്റ്റ്ചെ​യ്തു. ക്ല​ബ് ഹൗ​സ് വ​ഴി പ്ര​വാ​ച​ക​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് മോ​ശ​മാ​യി സം​സാ​രി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ്‌ ഇ​യാ​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

പ്ര​തി​യെ തു​ട​ര്‍ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ക്ക് കൈ​മാ​റി. വി​ദ്വേ​ഷ പ്ര​ചാ​ര​ണം, പ്ര​വാ​ച​ക​നി​ന്ദ എ​ന്നി​വ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടു​ള്ള രാ​ജ്യ​മാ​ണ് കു​വൈ​ത്ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​യി​ൽ ബി.​ജെ.​പി വ​ക്താ​വ് ന​ട​ത്തി​യ പ്ര​വാ​ച​ക നി​ന്ദ​യി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123847/arrested-for-adhikshepa-consultation-against-the-prophet)