---
title: "മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള കാ​ർ​ഗോ​ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ "
english_title: "Cargo rates for dead bodies to India Dhippich Air India"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123905/cargo-rates-for-dead-bodies-to-india-dhippich-air-india"
published_at: "2023-06-21T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64927c4c433fb_air_india.jpg"
keywords: []
---

# മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള കാ​ർ​ഗോ​ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ 

> **Lead Summary:** **മ​സ്ക​ത്ത്​: **ഒ​മാ​നി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക് മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള കാ​ർ​ഗോ​ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ. നേ​​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന 160 റി​യാ​ലി​ൽ​നി​ന്നും ( 34,082 ഇ​ന്ത്യ​ൻ രൂ​പ) 210 റി​യാ​ലാ​യാ​ണ് (ഏ​ക​ദേ​ശം 44,723 ഇ​ന്ത്യ​ൻ രൂ​പ) ​ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ ജി.​എ​സ്.​എ ചാ​ർ​ജാ​യി 50 റി​യാ​ൽ കൂ​ടി ന​ൽ​കു​ന്ന​തോ​ടെ നി​ര​ക്ക്​ 260 റി​യാ​ൽ ആ​യി ഉ​യ​രും.

## Article Content

**മ​സ്ക​ത്ത്​: **ഒ​മാ​നി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക് മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള കാ​ർ​ഗോ​ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച് എ​യ​ർ ഇ​ന്ത്യ. നേ​​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന 160 റി​യാ​ലി​ൽ​നി​ന്നും ( 34,082 ഇ​ന്ത്യ​ൻ രൂ​പ) 210 റി​യാ​ലാ​യാ​ണ് (ഏ​ക​ദേ​ശം 44,723 ഇ​ന്ത്യ​ൻ രൂ​പ) ​ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ ജി.​എ​സ്.​എ ചാ​ർ​ജാ​യി 50 റി​യാ​ൽ കൂ​ടി ന​ൽ​കു​ന്ന​തോ​ടെ നി​ര​ക്ക്​ 260 റി​യാ​ൽ ആ​യി ഉ​യ​രും.

12 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ങ്കി​ൽ നി​ര​ക്കി​ന്‍റെ പ​കു​തി ന​ൽ​കി​യാ​ൽ മ​തി​യാ​കും. ഇ​തു​സം​ബ​ന്ധി​ച്ച്​ മേ​യ്​ 22ന്​ ​കാ​ർ​ഗോ ഏ​ജ​ന്‍റു​മാ​ർ​ക്ക്​ ന​ൽ​കി​യ സ​ർ​ക്കു​ല​റി​ലാ​ണ്​ എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ജൂ​ൺ ഒ​ന്നു​മു​ത​ൽ കാ​ർ​ഗോ​ നി​ര​ക്ക്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക​യും ചെ​യ്തു.

നൂ​​റ്​ കി​ലോ​വ​രെ ഭാ​ര​മു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കാ​ണ്​ ഈ ​നി​ര​ക്ക്​ ഈ​ടാ​ക്കു​ക. ഇ​തി​ന്​ മു​ക​ളി​ൽ വ​രു​ന്ന​തി​ന്​ അ​ധി​ക നി​ര​ക്കു​ക​ൾ ന​ൽ​കേ​ണ്ടി​വ​രും. ഒ​മാ​ന്‍റെ ബ​ജ​റ്റ്​ വി​മാ​ന​മാ​യ സ​ലാം എ​യ​ർ 210ഉം ​ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ 235 റി​യാ​ലു​മാ​ണ്​ മൃ​ത​ദേ​ഹം കേ​ര​ള​ത്തി​ലേ​ക്ക്​​ കൊ​ണ്ടു​പോ​കാ​ൻ ഈ​ടാ​ക്കു​ന്ന​ത്.

എ​യ​ർ ഇ​ന്ത്യ കാ​ർ​ഗോ നി​ര​ക്ക്​ ഉ​യ​ർ​ത്തി​യ​തോ​ടെ ഒ​മാ​നി​ൽ​നി​ന്ന്​ മൃ​ത​ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​ൻ ചു​രു​ങ്ങി​യ​ത്​ 620 റി​യാ​ലി​ന്​ (1.32 ല​ക്ഷം രൂ​പ) മു​ക​ളി​ൽ ചെ​ല​വു വ​രു​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. കാ​ർ​ഗോ, എം​ബാ​മി​ങ്, എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു​ള്ള ട്രാ​ൻ​സ്​​പോ​ർ​ട്ടി​ങ്​ ചാ​ർ​ജ്​ അ​ട​ക്ക​മാ​ണ്​ ഇ​ത്ര​യും തു​ക വ​രു​ന്ന​ത്.

ഒ​മാ​നി​ൽ ഭൂ​രി​ഭാ​ഗം പ്ര​വാ​സി​ക​ളും സ്വ​ന്ത​മാ​യി ചെ​റു​കി​ട ക​ച്ച​വ​ട​ങ്ങ​ളും മ​റ്റും ന​ട​ത്തു​ന്ന​വ​രാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ മ​രി​ച്ചാ​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​മ്പ​നി​ക​ളു​ടെ സ​ഹാ​യ​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​റി​ല്ല. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സ​ന്ന​ദ്ധ കൂ​ട്ടാ​യ്മ​ക​ളും ചേ​ർ​ന്നാ​ണ്​ ഇ​ത്ത​ര​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​യ​റ്റി​യ​യ​ക്കാ​റ്.

കാ​ർ​ഗോ നി​ര​ക്ക്​ ഉ​യ​ർ​ത്തി​യ​തോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​യ​റ്റി​യ​യ​ക്കു​ന്ന​ത്​ വീ​ണ്ടും വെ​ല്ലു​വി​ളി​യാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. എ​യ​ർ ഇ​ന്ത്യ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ വ​ന്ന​തോ​ടെ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന ന​ട​പ​ടി​യാ​ണ്​ സ്വീ​ക​രി​ച്ചു​വ​രു​ന്ന​​തെ​ന്ന്​ സാ​മൂ​ഹി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ജീ​വി​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ സീ​സ​ണി​ലും അ​ല്ലാ​തെ​യും ടി​ക്ക​റ്റ്​ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച്​ പ്ര​വാ​സി​ക​ളെ പ്ര​യാ​സ​ത്തി​ലാ​ക്കു​ക​യാ​ണ് എ​യ​ർ ഇ​ന്ത്യ. ഇ​തി​ന്​ പു​റ​മെ​യാ​ണി​പ്പോ​ൾ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​നു​ള്ള നി​ര​ക്ക്​ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ളു​ടെ​യും പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും ജ​ന പ്ര​തി​നി​ധി​ക​ളു​ടെ​യും മു​റ​വി​ളി​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ച​ല​ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​ക്കി​ല്ലെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ക്കു​ക​യാ​ണ് പു​തി​യ ന​ട​പ​ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123905/cargo-rates-for-dead-bodies-to-india-dhippich-air-india)