---
title: "ദോഹയിൽ വ്യാ​ജ ക​മ്പ​നി​യും വി​സ ത​ട്ടി​പ്പും; ഒ​മ്പ​തു​പേ​ർ അ​റ​സ്റ്റി​ൽ"
english_title: "Fake company and visa fraud in Doha; Nine people are under arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/123977/fake-company-and-visa-fraud-in-doha-nine-people-are-under-arrest"
published_at: "2023-06-21T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492b6b6e6ccb_doha.jpg"
keywords: []
---

# ദോഹയിൽ വ്യാ​ജ ക​മ്പ​നി​യും വി​സ ത​ട്ടി​പ്പും; ഒ​മ്പ​തു​പേ​ർ അ​റ​സ്റ്റി​ൽ

> **Lead Summary:** **ദോ​ഹ: [**വ്യാ​ജ ക​മ്പ​നി​ക​ളു​ണ്ടാ​ക്കി വി​സ ക​ച്ച​വ​ടം ന​ട​ത്തി ക​ബ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​മ്പ​തു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ സെ​ർ​ച് ആ​ൻ​ഡ് ഫോ​ളോ​അ​പ് വി​ഭാ​ഗ​മാ​ണ് അ​റ​ബ്, ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ ഒ​മ്പ​തു​പേ​​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പൗ​ര​ന്മാ​രെ ക​ബ​ളി​പ്പി​ച്ച് വ്യാ​ജ ക​മ്പ​നി​ക​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു വി​സ ക​ച്ച​വ​ടം ന​ട​ത്തി​യ​ത്.

## Article Content

**ദോ​ഹ: [**വ്യാ​ജ ക​മ്പ​നി​ക​ളു​ണ്ടാ​ക്കി വി​സ ക​ച്ച​വ​ടം ന​ട​ത്തി ക​ബ​ളി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​മ്പ​തു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ സെ​ർ​ച് ആ​ൻ​ഡ് ഫോ​ളോ​അ​പ് വി​ഭാ​ഗ​മാ​ണ് അ​റ​ബ്, ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ ഒ​മ്പ​തു​പേ​​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പൗ​ര​ന്മാ​രെ ക​ബ​ളി​പ്പി​ച്ച് വ്യാ​ജ ക​മ്പ​നി​ക​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു വി​സ ക​ച്ച​വ​ടം ന​ട​ത്തി​യ​ത്.

ലാ​ഭം ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യാ​ണ് ക​മ്പ​നി സ്ഥാ​പി​ക്കാ​ൻ പൗ​ര​ന്മാ​രു​ടെ സ​ഹാ​യം തേ​ടി​യ​ത്. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്റെ അ​നു​മ​തി​യോ​ടെ, സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ഡോ​ക്യു​മെ​ന്റ് ക്ലി​യ​റ​ൻ​സ് ഓ​ഫി​സു​ക​ൾ വ​ഴി​യും അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​യി​രു​ന്നു ​പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

തു​ട​ർ​ന്ന് ഇ​വ​രു​ടെ വീ​ടു​ക​ളി​ലും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1.90 ല​ക്ഷം ഖ​ത്ത​ർ റി​യാ​ലും വ്യാ​ജ ക​മ്പ​നി രേ​ഖ​ക​ൾ, വാ​ട​ക ക​രാ​റു​ക​ൾ, സ്വ​ദേ​ശി പൗ​ര​ന്മാ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ, പ്രീ​പെ​യ്ഡ് ബാ​ങ്ക് കാ​ർ​ഡു​ക​ൾ, പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ ബാ​ങ്ക് കാ​ർ​ഡു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

ര​ഹ​സ്യ വി​വ​ര​ങ്ങ​ളെ​ത്തു​ട​ർ​ന്ന് സൂ​ക്ഷ്മ നി​രീ​ക്ഷ​ണം ന​ട​ത്തി​യാ​യി​രു​ന്നു സെ​ർ​ച് ആ​ൻ​ഡ് ഫോ​ളോ​അ​പ് വി​ഭാ​ഗം കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ, തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/123977/fake-company-and-visa-fraud-in-doha-nine-people-are-under-arrest)