റിയാദിൽ വ്യാപക പരിശോധന; നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ്

റിയാദിൽ വ്യാപക പരിശോധന; നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ്
Nov 23, 2021 04:38 PM | By Shalu Priya

സൗദിയിലെ റിയാദിലും നഗരത്തിന്റെ നിലവാരം ഉയർത്തുന്ന പദ്ധതിയുടെ ഭാഗമായുള്ള പരിശോധന ശക്തമാക്കി. നിലവാരമില്ലാത്ത വ്യാപാര താമസ കെട്ടിടങ്ങൾ ഇതിന്റെ ഭാഗമായി പൊളിച്ചു മാറ്റും. അനധികൃതമായി രാജ്യത്ത് തങ്ങുന്നവരേയും വ്യാപാരം ചെയ്യുന്നവരേയും പിടികൂടി നിയമ നടപടി സ്വീകരിക്കും.

റിയാദ് ഗവർണറുടെ നിർദേശമനുസരിച്ചാണ് ഒക്ടോബർ 26ന് പരിശോധന തുടങ്ങിയത്. രാജ്യത്തെ 11 വകുപ്പുകളുടെ സംയുക്ത സംഘമാണ് പരിശോധനയിൽ. ഐടി മേഖലയുൾപ്പെടെ രാജ്യത്തെ വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലും താമസ സ്ഥലങ്ങളിലും പരിശോധനയുണ്ട്. ഇതിനിടയിൽ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ പിടി കൂടി നാടുകടത്തും.

969 സ്ഥാപനങ്ങളിൽ ഇതിനകം പരിശോധന നടത്തി. വൃത്തിക്കുറവ്, നിർദേശിച്ച നിലവാരമില്ലാതിരിക്കൽ എന്നിവ ചൂണ്ടിക്കാട്ടി 789 സ്ഥാപനങ്ങൾക്ക് നോട്ടീസുണ്ട്. ഇതിൽ ചിലർക്ക് പിഴ ലഭിച്ചു.

നിശ്ചിത സമയത്തിനകം നിലവാരം ഉയർത്തണം. മോശം അവസ്ഥയിലുള്ള 62 കെട്ടിടങ്ങളിലെ വൈദ്യുതിയും വെള്ളവും വിഛേദിച്ചു. ഇതിലുള്ളവർ പുതിയ കെട്ടിടങ്ങളിലേക്ക് മാറേണ്ടി വരും. നേരത്തെ ജിദ്ദയിലും സമാന രീതിയിൽ പരിശോധന തുടങ്ങിയിരുന്നു.

Extensive inspection in Riyadh; Notice to several institutions

Next TV

Related Stories
അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

Jan 28, 2022 04:25 PM

അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

അത്ഭുതകരം ഈ അതിജീവനം... മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്. കോവിഡ് മൂലമുണ്ടായ ഗുരുതര അണുബാധയെ തുടർന്ന് 6 മാസം തീവ്രപരിചരണ...

Read More >>
സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

Jan 28, 2022 03:50 PM

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌...

Read More >>
അബുദാബിയിൽ കുട്ടികൾക്കായി  പ്രത്യേക വാക്സീൻ കേന്ദ്രം

Jan 28, 2022 03:43 PM

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ കേന്ദ്രം

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ...

Read More >>
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
Top Stories