---
title: "ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ പ്രവാസി മരിച്ചു  "
english_title: "The expatriate died in an accident while working"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124046/the-expatriate-died-in-an-accident-while-working"
published_at: "2023-06-21T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492f1b2b6c4a_DEATH.jpg"
keywords: []
---

# ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ പ്രവാസി മരിച്ചു  

> **Lead Summary:** **ജുബൈൽ : **ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഉത്തർപ്രദേശ് അസംഗാർ സ്വദേശി ദിൽഷാദ് അഹ്‌മദ്‌ മരിച്ചു.

## Article Content

**ജുബൈൽ : **ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഉത്തർപ്രദേശ് അസംഗാർ സ്വദേശി ദിൽഷാദ് അഹ്‌മദ്‌ മരിച്ചു.

ജുബൈലിലെ കമ്പനിയിൽ ജോലിക്കിടെ വലിയ ഭാരമുള്ള ഇരുമ്പ്​ ഭാഗങ്ങൾ ശരീരത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

ഉടൻ റോയൽ കമീഷൻ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ പെട്രോൾ എഞ്ചിൻ മെക്കാനിക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124046/the-expatriate-died-in-an-accident-while-working)