---
title: "ഖൈത്താനിൽ കെട്ടിടത്തിന് തീപിടിച്ചു "
english_title: "A building caught fire in Khaitan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124076/a-building-caught-fire-in-khaitan"
published_at: "2023-06-21T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493051118326_thee.jpg"
keywords: []
---

# ഖൈത്താനിൽ കെട്ടിടത്തിന് തീപിടിച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ഖൈ​ത്താ​നി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ഖൈ​ത്താ​നി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

കെ​ട്ടി​ട​ത്തി​ന്റെ പു​റ​ത്തെ മു​റി​യി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. നി​ര​വ​ധി വ​സ്തു​ക്ക​ൾ ക​ത്തി​ന​ശി​ച്ചു. ഫ​ർ​വാ​നി​യ, സ​ബാ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന​യെ ഉ​ട​ൻ അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് വി​ന്യ​സി​ച്ചു.

തീ ​വൈ​കാ​തെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യും അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു. ചൂ​ട് കൂ​ടി​യ​തോ​ടെ രാ​ജ്യ​ത്ത് തീ​പി​ടി​ത്ത കേ​സു​ക​ൾ കൂ​ടി​യി​ട്ടു​ണ്ട്.

ജ​ന​ങ്ങ​ളോ​ട് ജാ​ഗ്ര​ത പു​ല​ർ​ത്താ​നും അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ക്കാ​നും അ​ധി​കൃ​ത​ർ ഉ​ണ​ർ​ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124076/a-building-caught-fire-in-khaitan)