---
title: "ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കാര്യത്തിൽ ജാഗ്രത നിർദേശം; തീ പിടിത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കാം."
english_title: "Precautions for electrical equipment; Accidents like fire can be avoided."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124116/precautions-for-electrical-equipment-accidents-like-fire-can-be-avoided"
published_at: "2023-06-21T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64932f4aa3844_SAND.jpg"
keywords: []
---

# ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കാര്യത്തിൽ ജാഗ്രത നിർദേശം; തീ പിടിത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കാം.

> **Lead Summary:** വേനൽ ആണ്. പുറത്ത് കനത്ത ചൂടും. വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമെല്ലാം ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കാര്യത്തിൽ അൽപം കൂടുതൽ കരുതലും ജാഗ്രതയും പുലർത്തിയാൽ തീ പിടിത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കാം.

## Article Content

വേനൽ ആണ്. പുറത്ത് കനത്ത ചൂടും. വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമെല്ലാം ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കാര്യത്തിൽ അൽപം കൂടുതൽ കരുതലും ജാഗ്രതയും പുലർത്തിയാൽ തീ പിടിത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കാം.

വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഓഫിസുകളിലുമെല്ലാം വേനലിനെ മറികടക്കാൻ എയർകണ്ടിഷനുകൾ വെന്റിലേഷൻ ഫാനുകളുമെല്ലാം കൂടുതൽ ഉപയോഗിക്കുന്ന സമയമാണ്. എന്നാൽ ഇവയുടെ അമിത ഉപയോഗം ഇലക്ട്രിക്കൽ കണക്ഷന്റെ ഭാരം കൂട്ടുകയും തീപിടിത്തത്തിന് ഇടയാക്കുകയും ചെയ്യും.

മണിക്കൂറുകളോളം തുടർച്ചയായി ഇവ ഉപയോഗിക്കുന്നത് നിയന്ത്രിച്ചാൽ ഇത്തരം അപകടങ്ങളും ഒഴിവാകും. അവധിക്ക് നാട്ടിൽ പോകാൻ തയാറെടുക്കുന്നവർ വീട്ടിലെ എയർകണ്ടിഷനുകൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും പാചക വാതക സിലിണ്ടറുകളും ഓഫ് ചെയ്യാനും മറക്കേണ്ട.

എല്ലാ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലും സേഫ്റ്റി, തീപിടിത്ത പ്രതിരോധ ഉപകരണങ്ങൾ എന്നിവ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ജീവനക്കാർക്ക് രക്ഷാപ്രവർത്തനങ്ങൾക്കുള്ള പരിശീലനവും വേണം.

 ഇടനാഴികൾ, എമർജൻസി എക്‌സിറ്റുകൾ എന്നിവിടങ്ങളിൽ തടസ്സമുണ്ടാക്കുന്ന വസ്തുക്കൾ പാടില്ല. സ്ഥാപനങ്ങളിലെ എല്ലാ ഉപകരണങ്ങളുടെയും പ്രവർത്തന യൂണിറ്റുകളുടെയും അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തിയാക്കി പ്രവർത്തനക്ഷമത ഉറപ്പാക്കുകയും വേണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124116/precautions-for-electrical-equipment-accidents-like-fire-can-be-avoided)