---
title: "ഷാർജ മലയാളം ഈദ്ഗാഹ്; സ്വാഗതസംഘം രൂപവത്കരിച്ചു "
english_title: "Sharjah Malayalam Eidgah; A welcome team was formed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124422/sharjah-malayalam-eidgah-a-welcome-team-was-formed"
published_at: "2023-06-23T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64953edf311a4_sharja.jpg"
keywords: []
---

# ഷാർജ മലയാളം ഈദ്ഗാഹ്; സ്വാഗതസംഘം രൂപവത്കരിച്ചു 

> **Lead Summary:** **ഷാ​ർ​ജ: **പ്ര​മു​ഖ പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നും, ഷാ​ർ​ജ മ​സ്ജി​ദു​ൽ അ​സീ​സി​ലെ ഖ​തീ​ബു​മാ​യ ഹു​സൈ​ൻ സ​ല​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഈ​ദ് ഗാ​ഹി​ന്റെ ന​ട​ത്തി​പ്പി​ന് ശം​സു​ദ്ധീ​ൻ അ​ജ്‌​മാ​ൻ ചെ​യ​ർ​മാ​നും, റ​ഫീ​ഖ് ഹം​സ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു.

## Article Content

**ഷാ​ർ​ജ: **പ്ര​മു​ഖ പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നും, ഷാ​ർ​ജ മ​സ്ജി​ദു​ൽ അ​സീ​സി​ലെ ഖ​തീ​ബു​മാ​യ ഹു​സൈ​ൻ സ​ല​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഈ​ദ് ഗാ​ഹി​ന്റെ ന​ട​ത്തി​പ്പി​ന് ശം​സു​ദ്ധീ​ൻ അ​ജ്‌​മാ​ൻ ചെ​യ​ർ​മാ​നും, റ​ഫീ​ഖ് ഹം​സ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു.

കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് മു​ണ്ടേ​രി, സ​ലിം ഗു​രു​വാ​യൂ​ർ, വ​ള​ന്റി​യ​ർ വി​ഭാ​ഗം റ​ഷീ​ദ് എ​മി​റേ​റ്റ്സ്, മീ​ഡി​യ വി​ങ്ഷ​മീം ഇ​സ്മാ​യി​ൽ, ഐ.​ടി വി​ഭാ​ഗം ഷെ​ജീ​ബ് ഷാ​ർ​ജ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

ഷാ​ർ​ജ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന​ടു​ത്തു​ള്ള ഷാ​ർ​ജ സ്പോ​ർ​ട്സ് ക്ല​ബ് ഫു​ട്ബാ​ൾ മൈ​താ​നി​യി​ൽ (ഈ​ദു​ൽ ഫി​ത്ർ ന​മ​സ്കാ​രം ന​ട​ന്നി​രു​ന്ന സ്ഥ​ലം) ആ​ണ്​ ഈ​ദ് ഗാ​ഹ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജൂ​ൺ 28 ബു​ധ​നാ​ഴ്ച രാ​വി​ലെ 5.47ന് ​ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കും. സ്ത്രീ​ക​ൾ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0504546998/0504974230.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124422/sharjah-malayalam-eidgah-a-welcome-team-was-formed)