---
title: "പ്രവാസി മലയാളി സൗദിയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു  "
english_title: "A Malayali died due to electric shock in Al-Ahsa, Saudi Eastern Province."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124470/a-malayali-died-due-to-electric-shock-in-al-ahsa-saudi-eastern-province"
published_at: "2023-06-23T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649563f621916_death.jpg"
keywords: []
---

# പ്രവാസി മലയാളി സൗദിയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു  

> **Lead Summary:** **അൽഅഹ്‌സ:** സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്‌സയിൽ മലയാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊല്ലം പള്ളിമുക്ക് കാവൽപ്പുര സ്വദേശി ജമാൽ സലീം ആണ് മരിച്ചത്.

## Article Content

**അൽഅഹ്‌സ:** സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്‌സയിൽ മലയാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊല്ലം പള്ളിമുക്ക് കാവൽപ്പുര സ്വദേശി ജമാൽ സലീം ആണ് മരിച്ചത്.

താമസസ്ഥലത്തു വെച്ചാണ് അപകടം, കൂടെയുള്ളവർ അൽഅഹ്‌സ അൽമന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽഅഹ്‌സ ഷാറെ സിത്തീനിൽ ആയിരുന്നു ജമാൽ സലിം താമസിച്ചിരുന്നത്.

ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ജമാലിന്റെ കുടുംബം. ജമാൽ സലീമിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി ദുഃഖം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124470/a-malayali-died-due-to-electric-shock-in-al-ahsa-saudi-eastern-province)