---
title: "തീർഥാടകരുടെ എണ്ണം പഴയ നിലയിലേക്ക് മടങ്ങുന്ന ഹജ്ജാവും​ ഇത്തവണ​ത്തേത്​ -ഹജ്ജ്​ ഉംറ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ "
english_title: "The number of pilgrims is returning to the previous level of Hajj this time - Hajj Umra Minister Dr. Taufiq Al Rabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124557/the-number-of-pilgrims-is-returning-to-the-previous-level-of-hajj-this-time-hajj-umra-minister-dr-taufiq-al-rabia"
published_at: "2023-06-23T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495b9cc8d673_soudi.jpg"
keywords: []
---

# തീർഥാടകരുടെ എണ്ണം പഴയ നിലയിലേക്ക് മടങ്ങുന്ന ഹജ്ജാവും​ ഇത്തവണ​ത്തേത്​ -ഹജ്ജ്​ ഉംറ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ 

> **Lead Summary:** **ജിദ്ദ: **തീർഥാടകരുടെ എണ്ണം പഴയ നിലയിലേക്ക് മടങ്ങുന്ന ഹജ്ജാവും​ ഇത്തവണ​ത്തേതെന്ന്​ ഹജ്ജ്​ ഉംറ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ. ഈ വർഷം ഹജ്ജ് സീസൺ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും റിയാദിൽ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

## Article Content

**ജിദ്ദ: **തീർഥാടകരുടെ എണ്ണം പഴയ നിലയിലേക്ക് മടങ്ങുന്ന ഹജ്ജാവും​ ഇത്തവണ​ത്തേതെന്ന്​ ഹജ്ജ്​ ഉംറ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ. ഈ വർഷം ഹജ്ജ് സീസൺ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും റിയാദിൽ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

മുഴുവൻ തീർഥാടകരെയും സ്വാഗതം ചെയ്യുന്നു. കോവിഡ്​ കാലത്ത് എല്ലാ വെല്ലുവിളികളെയും രാജ്യം തരണം ചെയ്‌തു. തീർഥാടകരുടെ എണ്ണം പഴയത്​ പേലെ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെടുന്ന ഉദാരമായ നിർദേശങ്ങൾ ഭരണകൂടം നൽകി.

ഇതിന്​ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും നന്ദി രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.ഈ വർഷത്തെ ഹജ്ജിനുള്ള ഒരുക്കം സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള എല്ലാ ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് ഈ വർഷാരംഭം മുതൽ ആരംഭിച്ചിട്ടുണ്ട്​.

ഉയർന്ന പ്രായപരിധിയില്ലാതെ മുഴുവൻ കാലയളവിലും ഹജ്ജിന് അപേക്ഷിക്കാൻ തീർഥാടകരെ അനുവദിച്ചു. ആവശ്യങ്ങൾക്ക് അനുയോജ്യമായ വിവിധ പാക്കേജുകളിലൂടെ ഹജ്ജ്​ നിർവഹിക്കാനുള്ള അവസരം നൽകി. ഇലക്ട്രോണിക് റിസർവേഷൻ മുതൽ ആവശ്യമുള്ള സേവനങ്ങൾ ഒരുക്കി.

യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർക്കും 58-ലധികം രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കും ഹജ്ജ്​ ബുക്കിങ്ങിനായി ഏഴ്​ വിവിധ ഭാഷകളിൽ മന്ത്രാലയം ‘നുസ്​ക്​ ഹജ്ജ്’ പ്ലാറ്റ്‌ഫോം ആരംഭിച്ചതായും മന്ത്രി സൂചിപ്പിച്ചു. നൂതന സാ​ങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ മന്ത്രാലയം തുടരുകയാണ്​.

നിരവധി സേവനങ്ങൾ സംഘടിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും ഫലപ്രദമായി ഇത്​ സംഭാവന ചെയ്യുകയുണ്ടായി. വരാനിരിക്കുന്ന വർഷങ്ങളിൽ സൗദിയിലെത്തിയത്​ മുതൽ സുരക്ഷിതമായി പുറപ്പെടുന്നത് വരെയുള്ള എല്ലാ ഹജ്ജ് നടപടിക്രമങ്ങളും ഇലക്ട്രോണിക് ആക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്ന് ഹജ്ജ്​ മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124557/the-number-of-pilgrims-is-returning-to-the-previous-level-of-hajj-this-time-hajj-umra-minister-dr-taufiq-al-rabia)