---
title: "കു​വൈത്തിൽ വാ​ഹ​ന​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി"
english_title: "Dead body found in car in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124603/dead-body-found-in-car-in-kuwait"
published_at: "2023-06-24T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64965faec4f5a_death.jpg"
keywords: []
---

# കു​വൈത്തിൽ വാ​ഹ​ന​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി : **ബാ​ർ അ​ൽ സൂ​രി​ൽ വാ​ഹ​ന​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ടു ചെ​യ്തു.

## Article Content

**കു​വൈ​ത്ത് സി​റ്റി : **ബാ​ർ അ​ൽ സൂ​രി​ൽ വാ​ഹ​ന​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ടു ചെ​യ്തു.

കാ​റി​ലെ പി​ൻ​സീ​റ്റി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്വേ​ഷ​ണ, ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​​ശോ​ധ​ന ന​ട​ത്തി.

മൃ​ത​ദേ​ഹം വാ​ഹ​ന​ത്തി​ൽ കി​ട​ന്നി​ട്ട് മൂ​ന്നു ദി​വ​സ​ത്തി​ലേ​റെ ആ​യെ​ന്നാ​ണ് സൂ​ച​ന​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ ഡി​പ്പാ​ർ​ട്മെ​ന്റി​ലേ​ക്ക് മാ​റ്റി. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് സാ​ൽ​മി​യ​യി​ല്‍ വ്യാ​പാ​ര കെ​ട്ടി​ട​ത്തി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ത്തി​ല്‍ സ്വ​ദേ​ശി യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് യു​വ​തി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി ല​ഭി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124603/dead-body-found-in-car-in-kuwait)