---
title: "ദുബായ് ജ്വല്ലറി ​ഗ്രൂപ്പ്: ആഭരണം വാങ്ങിയാൽ ഒരു ലക്ഷം ദിർഹം മൂല്യമുള്ള ജ്വല്ലറി വൗച്ചർ"
english_title: "Dubai Jewelery Group presents 'Glittering Surprises' campaign as part of Dubai Summer Surprises."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124658/dubai-jewelery-group-presents-glittering-surprises-campaign-as-part-of-dubai-summer-surprises"
published_at: "2023-06-24T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649686d98b76c_uae.jpg"
keywords: []
---

# ദുബായ് ജ്വല്ലറി ​ഗ്രൂപ്പ്: ആഭരണം വാങ്ങിയാൽ ഒരു ലക്ഷം ദിർഹം മൂല്യമുള്ള ജ്വല്ലറി വൗച്ചർ

> **Lead Summary:** **ദു**ബായ് സമ്മർ സർപ്രൈസസിന്റെ ഭാ​ഗമായി ​'ഗ്ലിറ്ററിങ് സർപ്രൈസസ്' ക്യാംപെയ്ൻ അവതരിപ്പിച്ച് ദുബായ് ജ്വല്ലറി ​ഗ്രൂപ്പ്. ജൂൺ 20 മുതൽ ജൂലൈ 23 വരെ സ്വർണം, ഡയമണ്ട്, പേൾ പർച്ചേസുകളിൽ മികച്ച ഡീലുകൾ നേടാം.

## Article Content

**ദു**ബായ് സമ്മർ സർപ്രൈസസിന്റെ ഭാ​ഗമായി ​'ഗ്ലിറ്ററിങ് സർപ്രൈസസ്' ക്യാംപെയ്ൻ അവതരിപ്പിച്ച് ദുബായ് ജ്വല്ലറി ​ഗ്രൂപ്പ്. ജൂൺ 20 മുതൽ ജൂലൈ 23 വരെ സ്വർണം, ഡയമണ്ട്, പേൾ പർച്ചേസുകളിൽ മികച്ച ഡീലുകൾ നേടാം.

സിറ്റി ഓഫ് ​ഗോൾഡ് ​ഗ്ലിറ്ററിങ് സർപ്രൈസസ് എന്ന പേരിലുള്ള ക്യാംപെയ്നിൽ 1000 ദിർഹത്തിന് മുകളിലുള്ള പർച്ചേസുകൾക്ക് 5000 ദിർഹം ജ്വല്ലറി വൗച്ചറുകൾ ലഭിക്കും. 20 ഭാ​ഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വിലമതിക്കുന്ന ജ്വല്ലറിയും നേടാൻ അവസരമുണ്ട്.

ഈദുൽ അദ്ഹ കാലത്താണ് ഇത്തവണ ഓഫറുകൾ എന്ന പ്രത്യേകതയുമുണ്ട്. പ്രധാനപ്പെട്ട പ്രമോഷനുകൾ ചുവടെ:

*തെരഞ്ഞെടുത്ത സ്റ്റോറുകളിൽ ഡയമണ്ട്, പേൾ ജ്വല്ലറികൾക്ക് 50 ശതമാനം വരെ കിഴിവ്. ​

*ഗോൾഡ് ജ്വല്ലറി പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവ്.

*ഓരോ പർച്ചേസിനും ഒപ്പം സമ്മാനങ്ങൾ

എല്ലാ ഉപയോക്താക്കൾക്കും പ്രിയപ്പെട്ട ജ്വല്ലറി എക്സ്പീരിയൻസ് ആയിരിക്കും ​ഗ്ലിറ്ററിങ് സർപ്രൈസസ് ക്യാംപെയ്ൻ എന്ന ദുബായ് ജ്വല്ലറി ​ഗ്രൂപ്പ് ബോർഡ് അം​ഗം ലൈല സുഹൈൽ പറഞ്ഞു.

180 സ്റ്റോറുകളിലൂടെ 65 ജ്വല്ലറി ബ്രാൻഡുകളാണ് ഇത്തവണത്തെ ക്യാംപെയ്നിൽ പങ്കെടുക്കുന്നത്. ജ്വല്ലറികളുടെ പട്ടികയും ഓഫറുകളും അറിയാൻ സന്ദർശിക്കൂ - http://dubaicityofgold.com/.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124658/dubai-jewelery-group-presents-glittering-surprises-campaign-as-part-of-dubai-summer-surprises)