---
title: "ടൂറിസം രംഗത്ത്​ ഇന്ത്യയുമായി കൈകോർത്ത്​ സൗദി "
english_title: "Saudi joins hands with India in the field of tourism"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124693/saudi-joins-hands-with-india-in-the-field-of-tourism"
published_at: "2023-06-24T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64969c2c7dfbb_soudi.jpg"
keywords: []
---

# ടൂറിസം രംഗത്ത്​ ഇന്ത്യയുമായി കൈകോർത്ത്​ സൗദി 

> **Lead Summary:** **യാം​ബു:** ടൂ​റി​സം രം​ഗ​ത്ത്​ ഇ​ന്ത്യ​യു​മാ​യി കൈ​കോ​ർ​ത്ത് മു​ന്നേ​റാ​ൻ​ സൗ​ദി അ​റേ​ബ്യ. ഇ​ന്ത്യ​യു​ടെ ‘ജി 20 ​പ്ര​സി​ഡ​ൻ​സി’​ക്ക് കീ​ഴി​ൽ ഗോ​വ​യി​ൽ ന​ട​ന്ന നാ​ലാ​മ​ത് ടൂ​റി​സം വ​ർ​ക്കി​ങ് ഗ്രൂ​പ് യോ​ഗ​ത്തി​ൽ സൗ​ദി ടൂ​റി​സം മ​ന്ത്രി അ​ഹ്‌​മ​ദ്‌ ബി​ൻ അ​ഖീ​ൽ അ​ൽ ഖ​തീ​ബ് പ​ങ്കെ​ടു​ത്തു.

## Article Content

**യാം​ബു:** ടൂ​റി​സം രം​ഗ​ത്ത്​ ഇ​ന്ത്യ​യു​മാ​യി കൈ​കോ​ർ​ത്ത് മു​ന്നേ​റാ​ൻ​ സൗ​ദി അ​റേ​ബ്യ. ഇ​ന്ത്യ​യു​ടെ ‘ജി 20 ​പ്ര​സി​ഡ​ൻ​സി’​ക്ക് കീ​ഴി​ൽ ഗോ​വ​യി​ൽ ന​ട​ന്ന നാ​ലാ​മ​ത് ടൂ​റി​സം വ​ർ​ക്കി​ങ് ഗ്രൂ​പ് യോ​ഗ​ത്തി​ൽ സൗ​ദി ടൂ​റി​സം മ​ന്ത്രി അ​ഹ്‌​മ​ദ്‌ ബി​ൻ അ​ഖീ​ൽ അ​ൽ ഖ​തീ​ബ് പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​ര വ്യ​വ​സാ​യ​ങ്ങ​ളെ സു​സ്ഥി​ര​മാ​യി വ​ള​ർ​ത്തു​ന്ന​തി​നു​ള്ള ഇ​ന്ത്യ​യു​ടെ ‘ഗോ​വ ടൂ​റി​സം പ​ദ്ധ​തി’​യെ സൗ​ദി പി​ന്തു​ണ​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ഈ ​രം​ഗ​ത്ത്​ ഇ​രു രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കു​മി​ട​യി​ലെ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​മെ​ന്നും സൗ​ദി​യു​ടെ ടൂ​റി​സം ത​ന്ത്ര​വു​മാ​യി ഗോ​വ ടൂ​റി​സം പ​ദ്ധ​തി പൊ​രു​ത്ത​പ്പെ​ടു​ന്ന​താ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

2023 ​ന്റെ ​ആ​ദ്യ പാ​ദ​ത്തി​ൽ 78 ല​ക്ഷം ആ​ളു​ക​ൾ സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശി​ച്ചു. 2019 ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 64 ശ​ത​മാ​നം വ​ർ​ധ​ന​വോ​ടെ സൗ​ദി അ​റേ​ബ്യ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മു​ൻ​നി​ര​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ലോ​ക​ത്തെ വ്യാ​വ​സാ​യി​ക​മാ​യി വി​ക​സി​ച്ച​തും ഉ​യ​ർ​ന്നു​വ​രു​ന്ന​തു​മാ​യ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ജി20 ​ൽ സൗ​ദി അ​ട​ക്ക​മു​ള്ള 20ഓ​ളം രാ​ജ്യ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​ണ്. ‘ഒ​രു ഭൂ​മി, ഒ​രു കു​ടും​ബം, ഒ​രു ഭാ​വി’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​യി​രു​ന്നു ഗോ​വ​യി​ലെ സ​മ്മേ​ള​നം ന​ട​ന്ന​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ടൂ​റി​സം മ​ന്ത്രി​മാ​ര​ട​ക്കം പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത നാ​ലാ​മ​ത് ജി20 ​ടൂ​റി​സം വ​ർ​ക്കി​ങ്​ ഗ്രൂ​പ് യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​ർ അ​വ​രു​ടെ രാ​ജ്യ​ത്ത് ടൂ​റി​സം മേ​ഖ​ല​യി​ൽ കൈ​വ​രി​ച്ച പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

ടൂ​റി​സം മേ​ഖ​ല​യി​ൽ അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​ഞ്ച് പ്ര​ധാ​ന മു​ൻ​ഗ​ണ​ന നി​ർ​ദേ​ശ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ അ​വ​ലോ​ക​നം ചെ​യ്തു. സെ​പ്റ്റം​ബ​ർ 28 ന് ​സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ലോ​ക ടൂ​റി​സം ദി​നാ​ച​ര​ണ സ​മ്മേ​ള​ന​ത്തി​ലേ​ക്ക്‌ മ​ന്ത്രി അ​ഹ്‌​മ​ദ്‌ ബി​ൻ അ​ഖീ​ൽ അ​ൽ ഖ​തീ​ബ് എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലെ​യും ടൂ​റി​സം മ​ന്ത്രി​മാ​രെ​യും പ്ര​മു​ഖ​രെ​യും ക്ഷ​ണി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124693/saudi-joins-hands-with-india-in-the-field-of-tourism)