---
title: "ചൂ​ടി​ന്​ ആ​ശ്വാ​സം; വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ "
english_title: "Relief from the heat; Rainfall in various governorate areas"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124736/relief-from-the-heat-rainfall-in-various-governorate-areas"
published_at: "2023-06-24T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496c3d6d54b0_rain.jpg"
keywords: []
---

# ചൂ​ടി​ന്​ ആ​ശ്വാ​സം; വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ 

> **Lead Summary:** **മ​സ്ക​ത്ത്​: **ക​ത്തു​ന്ന ചൂ​ടി​ന്​ ആ​ശ്വാ​സം പ​ക​ർ​ന്ന്​ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു. ക​ന​ത്ത കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​​യോ​ടെ​യാ​ണ്​ മ​ഴ കോ​രി​ച്ചൊ​രി​ഞ്ഞ​ത്.

## Article Content

**മ​സ്ക​ത്ത്​: **ക​ത്തു​ന്ന ചൂ​ടി​ന്​ ആ​ശ്വാ​സം പ​ക​ർ​ന്ന്​ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു. ക​ന​ത്ത കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​​യോ​ടെ​യാ​ണ്​ മ​ഴ കോ​രി​ച്ചൊ​രി​ഞ്ഞ​ത്.

അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ​നി​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. ബ​ഹ്​​ല​യി​ലെ സ​ൽ​സാ​ദ്, നി​സ്​​വ, മു​ദൈ​ബി, ഇ​ബ്ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​ത​ന്നെ പ​ല​യി​ട​ത്തും മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ചാ​റി തു​ട​ങ്ങി​യ മ​ഴ ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ്​ ശ​ക്ത​മാ​യ​ത്.

മ​ഴ കി​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഒ​മാ​ന്‍റെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും ക​ത്തു​ന്ന ചൂ​ടി​ൽ വെ​ന്തു​രു​കു​ക​യാ​ണ്.

പ​ല​യി​ട​ത്തും 45 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലാ​ണ്​ താ​പ​നി​ല. ഇ​ത്​ കു​തി​ച്ചു​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ ​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്​.

ഉ​ച്ച​ക്ക്​ മ​രു​ഭൂ​മി​യി​ലും തു​റ​സ്സാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​​വ​രെ എ​ത്തി​യേ​ക്കും. സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഒ​മാ​നി​ലു​ള്ള​വ​രോ​ട് നി​ർ​ദേ​ശി​ച്ചു.

മ​രു​ഭൂ​മി​യി​ലും തു​റ​സ്സാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ണ​ൽ, പൊ​ടി​ക്കാ​റ്റു​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124736/relief-from-the-heat-rainfall-in-various-governorate-areas)