---
title: "മക്കയില്‍ പൊതുസ്ഥലത്തു അടിപിടി ; 10 പേര്‍ അറസ്റ്റില്‍"
english_title: "Beating in a public place in Makkah; 10 arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/12476/beating-in-a-public-place-in-makkah-10-arrested"
published_at: "2021-11-24T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619dbe2120a54_.jpg"
keywords: []
---

# മക്കയില്‍ പൊതുസ്ഥലത്തു അടിപിടി ; 10 പേര്‍ അറസ്റ്റില്‍

> **Lead Summary:** **മക്ക**: മക്കയില്‍ പൊതുസ്ഥലത്ത് അടിപിടി നടത്തിയ പത്തു പേരെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. ആറു സൗദി യുവാക്കളും ഒരു തുനീഷ്യക്കാരനും ഒരു മൊറോക്കൊക്കാരനും രണ്ടു സുഡാനികളുമാണ് അറസ്റ്റിലായത്.

## Article Content

**മക്ക**: മക്കയില്‍ പൊതുസ്ഥലത്ത് അടിപിടി നടത്തിയ പത്തു പേരെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. ആറു സൗദി യുവാക്കളും ഒരു തുനീഷ്യക്കാരനും ഒരു മൊറോക്കൊക്കാരനും രണ്ടു സുഡാനികളുമാണ് അറസ്റ്റിലായത്.

ഇവര്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് സംഘം സംഘര്‍ഷത്തിലേര്‍പ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/12476/beating-in-a-public-place-in-makkah-10-arrested)