---
title: "അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി വടകരയാൽ ലോറിയിടിച്ച് മരിച്ചു"
english_title: "An expatriate who had gone home for a holiday died after being hit by a lorry"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124828/an-expatriate-who-had-gone-home-for-a-holiday-died-after-being-hit-by-a-lorry"
published_at: "2023-06-24T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64972132c699c_vadakara_death.jpg"
keywords: []
---

# അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി വടകരയാൽ ലോറിയിടിച്ച് മരിച്ചു

> **Lead Summary:** ** യു എ ഇ : (**[gcc.truevisionnews.com]** **രണ്ടാഴ്ച്ച മുമ്പ് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മോട്ടോർ ബൈക്കിൽ സഞ്ചരിക്കവെ വടകരയിൽൽ ലോറിയിടിച്ച് മരിച്ചു. വടകര താഴെ അങ്ങാടി മുക്കോലഭാഗം വൈദ്യരവിട ഹസീബ് ആണ് മരിച്ചത് .

## Article Content

** യു എ ഇ : (**[gcc.truevisionnews.com]** **രണ്ടാഴ്ച്ച മുമ്പ് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മോട്ടോർ ബൈക്കിൽ സഞ്ചരിക്കവെ വടകരയിൽൽ ലോറിയിടിച്ച് മരിച്ചു. വടകര താഴെ അങ്ങാടി മുക്കോലഭാഗം വൈദ്യരവിട ഹസീബ് ആണ് മരിച്ചത് .

മാഹിയിലെ ഭാര്യ വീട്ടിൽ പോയി തിരികെ വരുമ്പോഴാണ് അപകടം. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം .ദേശീയ പാതയിൽ ചോറോട് മേൽപ്പാലത്തിന് സമീപമാണ് അപകടം.

ഹസീബ് സഞ്ചരിച്ച കെ എൽ 18 എ എ -6505 ബൈക്കിൽ പിൻ ഭാഗത്ത് നിന്നും വന്ന കെ എൽ 44 സി -4345 ലോറിയിടിച്ചത് . പ്രവാസിയായ ഹസീബ് മൂന്നാഴ്ച മുൻപാണ് ഹസീബ് വിദേശത്തു നിന്നും നാട്ടിലെത്തിയത് .

അടുത്ത മാസം തിരികെ പോകാനിരിക്കെയാണ് മരണം .അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു .

വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി .

പിതാവ് :പരേതനായ കുഞ്ഞാബു .മാതാവ് :നഫീസ .ഭാര്യ :അസീറ(മാഹി). മകൻ : നബീൽ സഹോദരങ്ങൾ :മുസ്തഫ ,റാഹിക്ക് ,അബ്ദുറഹിമാൻ ,മുജ്‌ബീർ ,അനസ് ,റംല ,കുഞ്ഞലിമ,മുബീറ ,സഫീറ ,കുഞ്ഞയിശ,സജീറ,സഹീർ . പടം -ഹസീബ്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124828/an-expatriate-who-had-gone-home-for-a-holiday-died-after-being-hit-by-a-lorry)