എക്സ്പോയിലെ ഇന്ത്യ പവിലിയൻ ഏറ്റവും ഉദാത്ത പവിലിയനെന്ന് എഐഎ

എക്സ്പോയിലെ ഇന്ത്യ പവിലിയൻ ഏറ്റവും ഉദാത്ത പവിലിയനെന്ന് എഐഎ
Nov 24, 2021 10:38 AM | By Shalu Priya

ദുബായ് : എക്സ്പോയിലെ ഇന്ത്യ പവിലിയൻ ഏറ്റവും ഉദാത്തമായ പവിലിയനുകളിൽ (ഐക്കോണിക്) ഒന്നാണെന്നും ചലിക്കുന്ന ഇന്ത്യ എന്ന ആശയത്തെ ഏറ്റവും പ്രതീകാത്മകമായി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞെന്നും അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്സ്(എഐഎ) വിലയിരുത്തി.

ഇന്ത്യയുടെ പാരമ്പര്യത്തെയും സാധ്യതകളെയും വ്യക്തമായ രീതിയിൽ ഉയർത്തിക്കാട്ടാൻ പവിലിയന് സാധിച്ചെന്ന് എഐഎ പ്രസിഡന്റ് ഡാനിയൽ എസ്.ഹർത് വ്യക്തമാക്കി. മൂന്നരലക്ഷം പേർ ഇതിനകം പവിലിയൻ സന്ദർശിച്ചു. ഓപ്പർച്യൂണിറ്റി മേഖലയിലുള്ള പവിലിയൻ മന്ത്രി പീയൂഷ് ഗോയലാണ് ഉദ്ഘാടനം ചെയ്തത്. സ്ഥിരം നിർമിതിയാണ് എന്ന പ്രത്യേകതയുമുണ്ട്.

എക്സ്പോയ്ക്ക് ശേഷം സെമിനാറുകൾക്കും പ്രദർശനങ്ങൾക്കുമുള്ള വേദിയാക്കി ഇത് ഉപയോഗപ്പെടുത്താം. 1.2 ഏക്കർ സ്ഥലത്ത് നിർമിച്ചിരിക്കുന്ന പവിലിയന്റെ പുറം ഭാഗം സ്വയം തിരിയുന്ന 600 ബ്ലോക്കുകൾ ഉപയോഗിച്ചാണ് മോടിയാക്കിയിരിക്കുന്നത്. ദിക് ഷു കുക്റെജിന്റെ നേതൃത്വത്തിലുള്ള സി.പി കുക്റെജാ ആർക്കിടെക്ട്സ് രൂപകൽപന ചെയ്ത പവിലിയന് ലഭിച്ച നേട്ടത്തിൽ സന്തോഷമുണ്ടെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി വ്യക്തമാക്കി.

ലോകത്തെ ആറിലൊന്ന് ആളുകളുടെ വീടായ ഇന്ത്യയുടെ വൈവിധ്യം കൂടുതൽ വ്യാപിപ്പിക്കാൻ സാധിക്കുന്നെന്നും ഇനിയും സന്ദർശകരെ സ്വീകരിക്കാൻ ആഹ്ലാദത്തോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശംസ വലിയ അംഗീകാരമായി കാണുന്നെന്ന് പവിലിയന്റെ പ്രധാന ആർക്കിടെക്ട് ദിക് ഷു കുക്റേജ പറഞ്ഞു.

AIA names India pavilion at Expo

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories