---
title: "ഒമാനിലെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാ​റ്റി​ന് മുന്നറിയിപ്പ് "
english_title: "Warning of dust storm in various areas of Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/124860/warning-of-dust-storm-in-various-areas-of-oman"
published_at: "2023-06-25T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497b8d3868b5_potikkatt.jpg"
keywords: []
---

# ഒമാനിലെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാ​റ്റി​ന് മുന്നറിയിപ്പ് 

> **Lead Summary:** **മ​സ്ക​ത്ത്​: ** വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ണ​ൽ, പൊ​ടി​ക്കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: ** വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ണ​ൽ, പൊ​ടി​ക്കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

മ​സ്‌​ക​ത്ത്, ബു​റൈ​മി, ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ദാ​ഖി​ലി​യ, അ​ൽ​വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ്​ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് രൂ​ക്ഷ​മാ​കു​ക.

ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ​രാ​ജ്യ​ത്ത്​ വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മ​സ്‌​ക​ത്ത്, സു​ഹാ​ർ, സ​ഹം എ​ന്നി​വി​ട​ങ്ങ​ളി​ൽ 50 ഡി​ഗ്രി​യോ​ട​ടു​ത്താ​ണ്​ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ഏ​ല്‍ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/124860/warning-of-dust-storm-in-various-areas-of-oman)