ഇത്തിഹാദ് റെയിലിന്റെ ഭാഗമായി 9 തുരങ്കങ്ങളുടെ നിർമാണം പൂർത്തിയായി

ഇത്തിഹാദ് റെയിലിന്റെ ഭാഗമായി 9 തുരങ്കങ്ങളുടെ നിർമാണം പൂർത്തിയായി
Nov 24, 2021 11:16 AM | By Shalu Priya

അബുദാബി/ഫുജൈറ : ഇത്തിഹാദ് റെയിലിന്റെ ഭാഗമായി 9 തുരങ്കങ്ങളുടെ നിർമാണം പൂർത്തിയായി. 600 പേർ 10 ലക്ഷം മണിക്കൂർ ജോലി ചെയ്താണ് 6.9 കി.മീ നീളത്തിൽ മലകൾ തുറന്നുള്ള റെയിൽപാത ഒരുക്കിയത്. ഇനി കോൺക്രീറ്റ്, െലയ്നിങ്, ജല, വൈദ്യുതി ലൈൻ തുടങ്ങി ബാക്കി ജോലികളും പൂർത്തിയാക്കിയ ശേഷം ദേശീയ റെയിലുമായി ബന്ധിപ്പിക്കും.

നൂതന ടണലിങ് മെഷിനറികളുടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ റെക്കോർഡ് സമയത്തിനുള്ളിലാണ് ഭൂഗർഭ പാത ഒരുക്കിയത്. വിവിധ ഘട്ടങ്ങളിലായി നിർമാണം പുരോഗമിക്കുന്ന റെയിൽ ട്രാക്കുകൾ ബന്ധിപ്പിക്കുന്നതോടെ 1200 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ നിർമാണം പൂർത്തിയാകും. ജനങ്ങൾക്കും വന്യജീവികൾക്കും ശല്യമാകാതെയായിരുന്നു നിർമാണം.

പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ സ്ഫോടന ആഘാതവും ശബ്ദമലിനീകരണവും കുറച്ചു. ഖനനത്തിലെ വെല്ലുവിളികൾ അതിജീവിച്ച് നിർമാണം പൂർത്തിയാക്കിയ ജീവനക്കാരെ അധികൃതർ അഭിനന്ദിച്ചു. നിർദിഷ്ട സമയത്തിന് 2 മാസം മുൻപേ തുരങ്കങ്ങളുടെ നിർമാണം പൂർത്തിയായെങ്കിലും കഴിഞ്ഞ ദിവസമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.

ചടങ്ങിൽ ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി, ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ്, ഷെയ്ഖ് മക്തൂം ബിൻ ഹമദ് അൽ ഷർഖി, ഇത്തിഹാദ് റെയിൽ ചീഫ് എക്സിക്യൂട്ടീവ് ഷാദി മാലിക് എന്നിവർ പങ്കെടുത്തു.

ഫുജൈറയിൽനിന്ന് യുഎഇ–സൗദി അതിർത്തിയായ ഗുവൈഫാത് വരെ നീളുന്ന ഇത്തിഹാദ് റെയിൽ അൽറുവൈസ്, ഐകാഡ്, ഖലീഫ പോർട്ട്, ദുബായ് ഇൻഡസ്ട്രിയൽ സിറ്റി, ജബൽ അലി പോർട്ട്, അൽഗെയ്ൽ, സിജി, ഫുജൈറ പോർട്ട്, ഖോർഫക്കാൻ പോർട്ട് തുടങ്ങി വിവിധ എമിറേറ്റുകളിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും. ഇതോടെ ഗതാഗതം, ഷിപ്പിങ്, ലോജിസ്റ്റിക്സ് എന്നിവയുടെ ആഗോള, പ്രാദേശിക കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉയരുമെന്നാണ് പ്രതീക്ഷ.

Construction of 9 tunnels has been completed as part of the Etihad Rail

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories