ജിദ്ദ : ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. കൊണ്ടോട്ടി കൊട്ടുക്കര കാരിമുക്ക് സ്വദേശി ചോലക്കുത്ത് കാരി അബ്ദുല്‍ റസ്സാഖ് എന്ന കുട്ടിമോന്‍ (52) ആണ് മരിച്ചത്.
ജിദ്ദ ഖുവൈസ ഡിസ്ട്രിക്ടിലെ താമസസ്ഥലത്ത് വെച്ച് ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു മരണം. ജാമിഅ ഖുവൈസയിലെ ദീമാ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു.
അടുത്ത മാസം നാട്ടില്‍ പോവാനിരിക്കെയാണ് മരണം. പരേതരായ അലവി ഹാജിയുടെയും കുഞ്ഞിപ്പാത്തുട്ടിയുടെയും മകനാണ്. ഭാര്യ: സക്കീന കീരിയാടൻ, മക്കള്‍: സബ്ന ആസ്മി, ഫര്‍സാന ജാസ്മിന്, സുല്‍ത്താന യാസ്മിന്, ഷംന തസ്നി, ഷാനിബ മുംതാസ്, മരുമക്കൾ: ഷബീബ് പറയങ്ങാടൻ, ടി.കെ മുഹമ്മദ് അദ്നാന്. സഹോദരങ്ങൾ: പരേതനായ ഹസൈനാർ, മുഹമ്മദ് ബാപ്പു, ഹുസ്സൻ, അബ്ദുൽ ഗഫൂർ, അബ്ദുൽ ബഷീർ, ആയിഷാബി. ജിദ്ദ സുലൈമാനിയയിലെ അല്‍ശര്‍ഖ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Expatriate Keralite dies of heart attack