---
title: "ഖ​രീ​ഫ്​ സീസൺ;​ ഫ്ലൈ​നാ​സ് സ​ലാ​ല​യി​ലേ​ക്ക്​ സ​ർ​വീസ്​ തു​ട​ങ്ങി "
english_title: "FLYNAS begins service to Salalah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125111/flynas-begins-service-to-salalah"
published_at: "2023-06-26T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64992d4189f5d_flynasairline.jpg"
keywords: []
---

# ഖ​രീ​ഫ്​ സീസൺ;​ ഫ്ലൈ​നാ​സ് സ​ലാ​ല​യി​ലേ​ക്ക്​ സ​ർ​വീസ്​ തു​ട​ങ്ങി 

> **Lead Summary:** **റി​യാ​ദ്​​:**ഖ​രീ​ഫ്​ സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച്​ സൗ​ദി​യു​ടെ ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​യാ​യ ഫ്ലൈ​നാ​സ് സ​ലാ​ല​യി​ലേ​ക്ക്​ സ​ർ​വീസ്​ തു​ട​ങ്ങി. ഖ​രീ​ഫി​ന്‍റെ ഭാ​ഗ​മാ​യി സ​ലാ​ല​ക്കും സൗ​ദി​ക്കു​മി​ട​യി​ല്‍ ആ​ഴ്ച​യി​ല്‍ 12 സ​ര്‍വി​സു​ക​ളാ​ണ് ന​ട​ത്തു​ക. ​റി​യാ​ദി​നും സ​ലാ​ല​ക്കു​മി​ട​യി​ല്‍ ആ​ഴ്ച​യി​ല്‍ ഏ​ഴ് സ​ർ​വീസു​ക​ളും ജി​ദ്ദ​യി​ല്‍നി​ന്ന് മൂ​ന്നും ദ​മ്മാ​മി​ല്‍നി​ന്ന് ര​ണ്ടും സ​ർ​വീസു​ക​ളാ​ണു​ണ്ടാ​കു​ക.

## Article Content

**റി​യാ​ദ്​​:**ഖ​രീ​ഫ്​ സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച്​ സൗ​ദി​യു​ടെ ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​യാ​യ ഫ്ലൈ​നാ​സ് സ​ലാ​ല​യി​ലേ​ക്ക്​ സ​ർ​വീസ്​ തു​ട​ങ്ങി. ഖ​രീ​ഫി​ന്‍റെ ഭാ​ഗ​മാ​യി സ​ലാ​ല​ക്കും സൗ​ദി​ക്കു​മി​ട​യി​ല്‍ ആ​ഴ്ച​യി​ല്‍ 12 സ​ര്‍വി​സു​ക​ളാ​ണ് ന​ട​ത്തു​ക. ​റി​യാ​ദി​നും സ​ലാ​ല​ക്കു​മി​ട​യി​ല്‍ ആ​ഴ്ച​യി​ല്‍ ഏ​ഴ് സ​ർ​വീസു​ക​ളും ജി​ദ്ദ​യി​ല്‍നി​ന്ന് മൂ​ന്നും ദ​മ്മാ​മി​ല്‍നി​ന്ന് ര​ണ്ടും സ​ർ​വീസു​ക​ളാ​ണു​ണ്ടാ​കു​ക.

സ​ലാ​ല അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ ഫ്ലൈ​നാ​സി​ന്റെ ആ​ദ്യ വി​മാ​ന​ത്തെ വാ​ട്ട​ര്‍ സ​ല്യൂ​ട്ട് ന​ല്‍കി അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ഖ​രീ​ഫ്​ സീ​സ​ണി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ സൗ​ദി​യി​ൽ​നി​ന്ന്​ സ​ലാ​ല​യി​ൽ എ​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ​ത്ത​ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​യി​രി​ക്കും ​ഫ്ലൈ​നാ​സി​ന്‍റെ സ​ർ​വി​സു​ക​ൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125111/flynas-begins-service-to-salalah)