---
title: "ന്യൂനമർദ്ദം; ശ​നി​യാ​ഴ്ച​വ​രെ ഒമാനിലെ വിവിധ ഗവർണ​റേറ്റുകളിൽ മഴക്ക്​ സാധ്യത "
english_title: "Rain is likely in various governorates of Oman till Saturday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125117/rain-is-likely-in-various-governorates-of-oman-till-saturday"
published_at: "2023-06-26T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64992f2ca1d80_omanrain.jpg"
keywords: []
---

# ന്യൂനമർദ്ദം; ശ​നി​യാ​ഴ്ച​വ​രെ ഒമാനിലെ വിവിധ ഗവർണ​റേറ്റുകളിൽ മഴക്ക്​ സാധ്യത 

> **Lead Summary:** **മ​സ്ക​ത്ത്​:** ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച​വ​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ൽ കാ​റ്റോ​ടും ഇ​ടി​യോ​ടും കൂ​ടെ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ദാ​ഹി​റ, ദാ​ഖി​ലി​യ, തെ​ക്ക് ​-വ​ട​ക്ക്​ ബാ​ത്തി​ന, ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി​രി​ക്കും മ​ഴ ല​ഭി​ക്കു​ക.

## Article Content

**മ​സ്ക​ത്ത്​:** ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച​വ​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ൽ കാ​റ്റോ​ടും ഇ​ടി​യോ​ടും കൂ​ടെ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ദാ​ഹി​റ, ദാ​ഖി​ലി​യ, തെ​ക്ക് ​-വ​ട​ക്ക്​ ബാ​ത്തി​ന, ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി​രി​ക്കും മ​ഴ ല​ഭി​ക്കു​ക.

വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കും.ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ 10 മു​ത​ൽ 30 മി​ല്ലി​മീ​റ്റ​ർ വ​രെ ല​ഭി​ച്ചേ​​ക്കും. മ​ണി​ക്കൂ​റി​ൽ 27മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രി​ക്കും കാ​റ്റ്​ വീ​ശു​ക. അ​റ​ബി​ക്ക​ട​ലി​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ട്​ മു​ത​ൽ നാ​ല്​ മീ​റ്റ​ർ​വ​​രെ തി​ര​മാ​ല​ക​ൾ ഉ​യ​രും. ഒ​മാ​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്​ 1.5 മു​ത​ൽ ര​ണ്ട്​ മീ​റ്റ​ർ​വ​രെ ആ​യി​രി​ക്കും.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 10 മു​ത​ൽ 20 മി​ല്ലി മീ​റ്റ​ർ വ​രെ മ​ഴ പെ​യ്യു​മെ​ന്നും കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. 27-37 കി.​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രി​ക്കും കാ​റ്റ്​ വീ​ശു​ക. അ​റ​ബി​ക്ക​ട​ലി​ന്റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കും.

വേ​ണ്ട മു​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നും ക​ട​ലി​ൽ പോ​കു​ന്ന​തി​ന്​ മു​മ്പ്​ കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125117/rain-is-likely-in-various-governorates-of-oman-till-saturday)