---
title: "ഖു​വൈ​നിൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ത​ല​ക്ക​ടി​യേ​റ്റ് പ്രവാസി മ​ല​യാ​ളി കൊ​ല്ല​പ്പെ​ട്ടു "
english_title: "Expatriate Malayali killed by beheading during argument in Khuwain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125143/expatriate-malayali-killed-by-beheading-during-argument-in-khuwain"
published_at: "2023-06-26T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64993efb42d64_death.jpg"
keywords: []
---

# ഖു​വൈ​നിൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ത​ല​ക്ക​ടി​യേ​റ്റ് പ്രവാസി മ​ല​യാ​ളി കൊ​ല്ല​പ്പെ​ട്ടു 

> **Lead Summary:** **ഉ​മ്മു​ൽ ഖു​വൈ​ൻ:** താ​മ​സ​സ്ഥ​ല​ത്തു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ത​ല​ക്ക​ടി​യേ​റ്റ് ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ടു. ചാ​ത്ത​ന്നൂ​ർ മ​ര​ക്കു​ളം മ​രു​തി​ക്കോ​ട് കി​ഴ​ക്കും​ക​ര കു​ഞ്ഞ​പ്പി​യു​ടെ​യും എ​ൽ​സി​യു​ടെ​യും മ​ക​ൻ അ​ജി​കു​മാ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​മ്മു​ൽ ഖു​വൈ​ൻ വ്യ​വ​സാ​യ​മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

## Article Content

**ഉ​മ്മു​ൽ ഖു​വൈ​ൻ:** താ​മ​സ​സ്ഥ​ല​ത്തു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ത​ല​ക്ക​ടി​യേ​റ്റ് ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ടു. ചാ​ത്ത​ന്നൂ​ർ മ​ര​ക്കു​ളം മ​രു​തി​ക്കോ​ട് കി​ഴ​ക്കും​ക​ര കു​ഞ്ഞ​പ്പി​യു​ടെ​യും എ​ൽ​സി​യു​ടെ​യും മ​ക​ൻ അ​ജി​കു​മാ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​മ്മു​ൽ ഖു​വൈ​ൻ വ്യ​വ​സാ​യ​മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

റൂ​മി​ൽ കൂ​ടെ താ​മ​സി​ക്കു​ന്ന ആ​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ അ​ജി​കു​മാ​റി​ന്റെ ത​ല​ക്ക​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. 19 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​യി​രു​ന്ന അ​ജി​കു​മാ​ർ ഒ​ന്ന​ര​വ​ർ​ഷ​മാ​യി​ട്ട് വേ​ൾ​ഡ് സ്റ്റാ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​ർ​ക്സ് എ​ന്ന ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

ഓ​ണ​ത്തി​ന് അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​കു​മ്പോ​ൾ വീ​ടി​ന്റെ ഗൃ​ഹ​പ്ര​വേ​ശ​നം ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. ഇ​ന്ത്യ​ൻ​പൗ​ര​നാ​യ പ്ര​തി​യെ ഉ​മ്മു​ൽ ഖു​വൈ​ൻ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ്ര​തി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഉ​മ്മു​ൽ ഖു​വൈ​ൻ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം വി​ട്ടു​കി​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഭാ​ര്യ: ശ്രീ​ദേ​വി. മ​ക്ക​ൾ: ന​ദാ​ലി​യ, നി​കി​ത.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125143/expatriate-malayali-killed-by-beheading-during-argument-in-khuwain)