---
title: "പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങിയ മലയാളി അന്തരിച്ചു"
english_title: "A Malayali who returned home after ending his exile passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125238/a-malayali-who-returned-home-after-ending-his-exile-passed-away"
published_at: "2023-06-26T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64999aa051bfa_death.jpg"
keywords: []
---

# പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങിയ മലയാളി അന്തരിച്ചു

> **Lead Summary:** **റിയാദ്​:** ദീർഘകാല​ത്തെ റിയാദിലെ പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങിയ മലയാളി അന്തരിച്ചു. റിയാദിലെ കേളി കലാസാംസ്കാരിക വേദി മുന്‍ ഭാരവാഹിയായിരുന്ന കോഴിക്കോട് ചേവരമ്പലം സ്വദേശി പി.കെ. മുരളി ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​.

## Article Content

**റിയാദ്​:** ദീർഘകാല​ത്തെ റിയാദിലെ പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങിയ മലയാളി അന്തരിച്ചു. റിയാദിലെ കേളി കലാസാംസ്കാരിക വേദി മുന്‍ ഭാരവാഹിയായിരുന്ന കോഴിക്കോട് ചേവരമ്പലം സ്വദേശി പി.കെ. മുരളി ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​.

കേളിയുടെ മുൻ വൈസ് പ്രസിഡൻറ്​, ഉമ്മുൽ ഹമാം ഏരിയ മുൻ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു. റിയാദിലെ അൽ യമാമ പ്രിൻറിങ് പ്രസ്സിലെ മാഗസീൻ വിഭാഗത്തിൽ 27 വർഷം ജോലി ചെയ്ത മുരളി 2019 ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

കഴിഞ്ഞ നാല്​ വര്‍ഷമായി നാട്ടില്‍ പ്രിൻറിങ്​ സ്ഥാപനം നടത്തി വരികയായിരുന്നു. ശവസംസ്ക്കാരം തിങ്കളാഴ്​ച വൈകീട്ട്​ അഞ്ചിന്​​ കോഴിക്കോട്​ വെസ്​റ്റ്​ ഹിൽ പൊതുശ്​മശാനത്തില്‍ നടന്നു. അമ്മ: ലക്ഷ്മി, ഭാര്യ: സിന്ധു, മക്കൾ: സ്വാന്തന, സന്ദേശ്. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125238/a-malayali-who-returned-home-after-ending-his-exile-passed-away)