'റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ'; എല്ലാ ദിവസവും 20 ലക്ഷം വീതം സമ്മാനം

'റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ'; എല്ലാ ദിവസവും 20 ലക്ഷം വീതം സമ്മാനം
Nov 24, 2021 01:52 PM | By Shalu Priya

അബുദാബി : പരിമിത കാലത്തേക്കുള്ള 'റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ' സമ്മാന പദ്ധതിയുമായി അബുദാബി ബിഗ് ടിക്കറ്റ്. 2021 നവംബര്‍24 മുതല്‍ ഏഴ് ദിവസത്തേക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാനായി 2 + 1 ഓഫറില്‍ ടിക്കറ്റുകള്‍ വാങ്ങുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിവസവും 1,00,000 ദിര്‍ഹം (20 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനം നല്‍കുന്നതാണ് പദ്ധതി.

നവംബര്‍ 24 മുതല്‍ 30 വരെ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ ഒരു ലക്ഷം ദിര്‍ഹത്തിനായുള്ള പ്രതിദിന ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഉള്‍പ്പെടുകയും ചെയ്യും.

ഓഫര്‍ കാലയളവില്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഒരു കോടി ദിര്‍ഹം (20 കോടി ഇന്ത്യന്‍ രൂപ) സമ്മാനം ലഭിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലും പങ്കെടുക്കാനുള്ള അവസരമുണ്ട്. ഡിസംബര്‍ മൂന്നിനാണ് ഈ നറുക്കെടുപ്പ് നടക്കുക. എത്രയും വേഗം ബിഗ് ടിക്കറ്റ് വാങ്ങി 1,00,000 ദിര്‍ഹത്തിന്റെ പ്രതിദിന സമ്മാനത്തിന് അര്‍ഹരാവാനുള്ള സുവര്‍ണാവസരമാണിതെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

പുതിയ സമ്മാന പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് വിജയികളാവാനുള്ള കൂടുതല്‍ അവസരങ്ങളാണ് ബിഗ് ടിക്കറ്റ് ഒരുക്കുന്നത്. ബിഗ് ടിക്കറ്റിലെ എല്ലാ സമ്മാനങ്ങളും ഉറപ്പുള്ളതാണ്. അടുത്ത മാസം നടക്കാനിരിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് വില.

രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്തവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോറുകളോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റോ സന്ദര്‍ശിക്കാം.

'ദ റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ' സമ്മാന പദ്ധതിയുടെ വിശദാംശങ്ങള്‍

  • നവംബര്‍ 24 ബുധനാഴ്‍ച പുലര്‍ച്ചെ 12.01 മുതല്‍ നവംബര്‍ 30 ചൊവ്വാഴ്‍ച രാത്രി 11.59 വരെയാണ് സമ്മാന പദ്ധതി. 
  • 500 ദിര്‍ഹമാണ് ഓരോ ബിഗ് ടിക്കറ്റിന്റെയും വില. 2+1 ഓഫറില്‍ രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ ഓഫര്‍ നറുക്കെടുപ്പില്‍ സ്വമേധയാ പങ്കാളികളാവും. എല്ലാ ദിവസവും നടക്കുന്ന നറുക്കെടുപ്പുകളില്‍ നിന്ന് ഒരു വിജയിയെ വീതം തെരഞ്ഞെടുക്കുകയും അയാള്‍ക്ക് 1,00,000 ദിര്‍ഹം സമ്മാനം നല്‍കുകയും ചെയ്യും.
  • ടിക്കറ്റെടുക്കുന്ന എല്ലാവരും ഡിസംബര്‍ മൂന്നിന് യുഎഇ സമയം വൈകുന്നേരം ഏഴ് മണിക്ക് നടക്കാനിരിക്കുന്ന ബിഗ് 10 മില്യന്‍ ക്യാഷ് പ്രൈസിനും മറ്റ് ഏഴ് സമ്മാനങ്ങള്‍ക്കും വേണ്ടിയുള്ള നറുക്കെടുപ്പിലും ഉള്‍പ്പെടുന്നതാണ്.
  • നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്ന് വരെ ഓരോ ദിവസവും യുഎഇ സമയം വൈകുന്നേരം ഏഴ് മണിക്ക് റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിക്കും.
  • വിജയികളാകുന്നവരെ ടിക്കറ്റ് എടുക്കുമ്പോള്‍ നല്‍കുന്ന ഫോണ്‍ നമ്പറിലും ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെട്ടും വിവരമറിയിക്കും
  • നിബന്ധനകള്‍ ബാധകം.'Red Week Big Cash Give Away'; 20 lakh prize every day

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories