---
title: "കോഴിക്കോട് സ്വദേശിനി ദുബൈയിൽ മരണപ്പെട്ടു"
english_title: "A native of Kozhikode died in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125282/a-native-of-kozhikode-died-in-dubai"
published_at: "2023-06-26T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499bbaf7c2b0_death.jpg"
keywords: []
---

# കോഴിക്കോട് സ്വദേശിനി ദുബൈയിൽ മരണപ്പെട്ടു

> **Lead Summary:** **ദുബായ്‌: **കൂരാച്ചുണ്ട് ചാലിടം പുലിക്കോട്ടുമ്മൽ അബുബക്കറിന്റെ മകൾ സമീറ ദുബായിൽ അന്തരിച്ചു. ഇരുപത്തെട്ട് വയസ്സായിരുന്നു.

## Article Content

**ദുബായ്‌: **കൂരാച്ചുണ്ട് ചാലിടം പുലിക്കോട്ടുമ്മൽ അബുബക്കറിന്റെ മകൾ സമീറ ദുബായിൽ അന്തരിച്ചു. ഇരുപത്തെട്ട് വയസ്സായിരുന്നു.

ഭർത്താവ്: ബാലുശ്ശേരി മഞ്ഞപ്പാലം പാറക്കണ്ടി സജാദ് ഏതാനും വർഷമായി ഭർത്താവിന്റെ കൂടെ വിദേശത്തായിരുന്നു സമീറ. ഒരു വർഷം മുൻപ് നാട്ടിൽ വന്ന് പോയതായിരുന്നു.

മക്കൾ: മുഹമ്മദ് റയാൻ ഇലാഹ്(8) മുഹമ്മദ് ഐൻസയിൻ (3). ഉമ്മ: ഷക്കീന. സഹോദരി ഷമീന (ചേനോളി).

തിങ്കളാഴ്ച്ച പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിച്ച മൃതദേഹം രാവിലെ അത്യോടി ജുമ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125282/a-native-of-kozhikode-died-in-dubai)