---
title: " #fire | അജ്മാനിൽ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം"
english_title: " A fire broke out in a multi-storied residential building in Ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125331/a-fire-broke-out-in-a-multi-storied-residential-building-in-ajman"
published_at: "2023-06-27T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a5be38fdad_ajman.jpg"
keywords: []
---

#  #fire | അജ്മാനിൽ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം

> **Lead Summary:** **അജ്‌മാൻ: (**gcc.truevisionnews.com) അജ്മാനിൽ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം. അജ്‌മാൻ വൺ ടവറിലെ ടവർ രണ്ടിലാണ് തിങ്കളാഴ്ച്ച രാത്രി 12 ഓടെയാണ് തീപിടിത്തമുണ്ടായത്.

## Article Content

**അജ്‌മാൻ: (**gcc.truevisionnews.com) അജ്മാനിൽ ബഹുനില താമസ കെട്ടിടത്തിൽ തീപിടിത്തം. അജ്‌മാൻ വൺ ടവറിലെ ടവർ രണ്ടിലാണ് തിങ്കളാഴ്ച്ച രാത്രി 12 ഓടെയാണ് തീപിടിത്തമുണ്ടായത്.

ആളപായമുള്ളതായി റിപ്പോർട്ടില്ല. മലയാളികളടക്കം നൂറുകണക്കിന് പേർ ഈ കെട്ടിടത്തിൽ താമസിക്കുന്നുണ്ട്.

മുപ്പതോളം നിലയുള്ളതാണ് കെട്ടിടം. നെസ്റ്റോ സൂപ്പർ മാർക്കറ്റ് അടക്കമുള്ള സ്ഥാപനങ്ങൾ ഇതിനടിയിൽ പ്രവർത്തിക്കുന്നു. തീപിടിത്തത്തെ തുടർന്ന് സമീപ കെട്ടിടങ്ങളിൽനിന്ന് താമസക്കാരെ അധികൃതർ ഒഴിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125331/a-fire-broke-out-in-a-multi-storied-residential-building-in-ajman)