---
title: "#hajj |ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ സൂ​ര്യാ​ഘാ​ത​മേ​ൽ​ക്കാ​തെ ക​രു​ത​ലെ​ടു​ക്ക​ണമെന്ന് മുന്നറിയിപ്പ് "
english_title: "Hajj pilgrims warned to avoid sunstroke"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125347/hajj-pilgrims-warned-to-avoid-sunstroke"
published_at: "2023-06-27T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a6b932ed4f_hajjprilgrims.jpg"
keywords: []
---

# #hajj |ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ സൂ​ര്യാ​ഘാ​ത​മേ​ൽ​ക്കാ​തെ ക​രു​ത​ലെ​ടു​ക്ക​ണമെന്ന് മുന്നറിയിപ്പ് 

> **Lead Summary:** **ജി​ദ്ദ: **ഇ​ത്ത​വ​ണ ഹ​ജ്ജ്​ വേ​ള​യി​ൽ ചൂ​ട്​ കൂ​ടു​മെ​ന്ന​തി​നാ​ൽ മ​ക്ക​യി​ലും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ സൂ​ര്യാ​ഘാ​ത​മേ​ൽ​ക്കു​ന്ന​ത്​ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​ത്തി​​ന്​ കീ​ഴി​ലെ മെ​ഡി​ക്ക​ൽ സേ​വ​ന വി​ഭാ​ഗ​ത്തിന്റെ മു​ന്ന​റി​യി​പ്പ്. സൂ​ര്യാ​ഘാ​ത​വും ചൂ​ടു​മൂ​ല​മു​ള്ള​ ക്ഷീ​ണ​വും ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ട മു​ൻ​ക​രു​ത​ൽ തീ​ർ​ഥാ​ട​ക​ർ എ​ടു​ത്തി​രി​ക്ക​ണം.

## Article Content

**ജി​ദ്ദ: **ഇ​ത്ത​വ​ണ ഹ​ജ്ജ്​ വേ​ള​യി​ൽ ചൂ​ട്​ കൂ​ടു​മെ​ന്ന​തി​നാ​ൽ മ​ക്ക​യി​ലും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ സൂ​ര്യാ​ഘാ​ത​മേ​ൽ​ക്കു​ന്ന​ത്​ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​ത്തി​​ന്​ കീ​ഴി​ലെ മെ​ഡി​ക്ക​ൽ സേ​വ​ന വി​ഭാ​ഗ​ത്തിന്റെ മു​ന്ന​റി​യി​പ്പ്. സൂ​ര്യാ​ഘാ​ത​വും ചൂ​ടു​മൂ​ല​മു​ള്ള​ ക്ഷീ​ണ​വും ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ട മു​ൻ​ക​രു​ത​ൽ തീ​ർ​ഥാ​ട​ക​ർ എ​ടു​ത്തി​രി​ക്ക​ണം.

ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കു​ക, അ​മി​ത​മാ​യ അ​ധ്വാ​നം ഒ​ഴി​വാ​ക്കു​ക, ആ​വ​ശ്യ​ത്തി​ന് വി​ശ്ര​മം എ​ടു​ക്കു​ക, പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും​പോ​ലു​ള്ള വെ​ള്ളം അ​ട​ങ്ങി​യ ധാ​രാ​ളം ഭ​ക്ഷ​ണം ക​ഴി​ക്കു​ക, കു​ട​ക​ളും സ​ൺ ക്രീ​മു​ക​ളും ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ പി​ന്തു​ട​രാ​ൻ തീ​ർ​ഥാ​ട​ക​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ സേ​വ​ന​വി​ഭാ​ഗം പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125347/hajj-pilgrims-warned-to-avoid-sunstroke)