---
title: "#goatprizeബ​ലി​പെ​രു​ന്നാ​ൾ; കുവൈത്തിൽ ആ​ടു​വി​ല കു​തി​ച്ചു​യ​രു​ന്നു "
english_title: "Goat prices are rising in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125385/goat-prices-are-rising-in-kuwait"
published_at: "2023-06-27T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a82c1ac096_goatprize.jpg"
keywords: []
---

# #goatprizeബ​ലി​പെ​രു​ന്നാ​ൾ; കുവൈത്തിൽ ആ​ടു​വി​ല കു​തി​ച്ചു​യ​രു​ന്നു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** ബ​ലി​പെ​രു​ന്നാ​ൾ എ​ത്തി​യ​തോ​ടെ രാ​ജ്യ​ത്ത് ആ​ടു​വി​ല കു​തി​ച്ചു​യ​രു​ന്നു. ബ​ലി അ​റു​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പേ​ർ മൃ​ഗ​ങ്ങ​ളെ വാ​ങ്ങു​ന്ന​താ​ണ് വി​ല കൂ​ടാ​ൻ കാ​ര​ണം. വി​പ​ണി​യി​ൽ ഒ​രു ആ​ടി​ന് 110 മു​ത​ൽ 200 ദീ​നാ​ർ വ​രെ​യാ​ണ് വി​ല. ഇ​റാ​നി​ൽ​നി​ന്നും ആ​സ്‌​ട്രേ​ലി​യ​യി​ൽ​നി​ന്നും ആ​ടു​ക​ള്‍ എ​ത്താ​ത്ത​താ​ണ് വി​ല​വ​ർ​ധ​ന​ക്ക് കാ​ര​ണം.

## Article Content

**കു​വൈ​ത്ത് സി​റ്റി:** ബ​ലി​പെ​രു​ന്നാ​ൾ എ​ത്തി​യ​തോ​ടെ രാ​ജ്യ​ത്ത് ആ​ടു​വി​ല കു​തി​ച്ചു​യ​രു​ന്നു. ബ​ലി അ​റു​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പേ​ർ മൃ​ഗ​ങ്ങ​ളെ വാ​ങ്ങു​ന്ന​താ​ണ് വി​ല കൂ​ടാ​ൻ കാ​ര​ണം. വി​പ​ണി​യി​ൽ ഒ​രു ആ​ടി​ന് 110 മു​ത​ൽ 200 ദീ​നാ​ർ വ​രെ​യാ​ണ് വി​ല. ഇ​റാ​നി​ൽ​നി​ന്നും ആ​സ്‌​ട്രേ​ലി​യ​യി​ൽ​നി​ന്നും ആ​ടു​ക​ള്‍ എ​ത്താ​ത്ത​താ​ണ് വി​ല​വ​ർ​ധ​ന​ക്ക് കാ​ര​ണം.

നേ​ര​ത്തേ ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ടു​വി​പ​ണി​യി​ലെ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് സി​റി​യ, ജോ​ര്‍ഡ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ആ​ടു​ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്നു. പ്രാ​ദേ​ശി​ക​മാ​യി വ​ള​ർ​ത്തു​ന്ന അ​ൽ നു​ഐ​മി, അ​ൽ മൊ​ഹാ​ജെ​ൻ എ​ന്നീ ഇ​ന​ങ്ങ​ൾ​ക്കാ​ണ് വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ള്ള​ത്. ജോ​ർ​ഡ​നി​ൽ​നി​ന്നു​ള്ള അ​ൽ ഷി​ഫാ​ലി ഇ​ന​ങ്ങ​ള്‍ക്കും മാ​ര്‍ക്ക​റ്റി​ല്‍ ആ​വ​ശ്യ​ക്കാ​രു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125385/goat-prices-are-rising-in-kuwait)