റിയാദ് : അറബ് ലോകത്തെ സുന്ദരിയാകാൻ സൗദി പെൺകുട്ടിയും മത്സര രംഗത്ത്. ഈജിപ്തിൽ നടക്കുന്ന മിസ് അറബ് വേൾഡ് മത്സരത്തിൽ റൂമി അൽഖഹ്താനിയാണ് സൗദി അറേബ്യയിൽ നിന്ന് പങ്കെടുക്കുന്നത്.
മത്സരത്തിന്റെ ഒരുക്കങ്ങൾക്കായി റൂമി അൽഖഹ്താനി ഈജിപ്തിലാണുള്ളത്. അറബ് സുന്ദരി പട്ടം നേടുകയാണ് ഈ 27കാരിയുടെ സ്വപ്നം. റൂമിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും രംഗത്തു വരുന്നത്.
റൂമി അൽഖഹ്താനി അടക്കം തുനീഷ്യ, യെമൻ, മൊറോക്കോ, സുഡാൻ, ഈജിപ്ത്, ഇറാഖ് ഉൾപ്പെടെ പതിമൂന്നു അറബ് രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികള്‍ മിസ് അറബ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് നടക്കുന്ന ചടങ്ങിൽ മിസ് അറബ് വേൾഡിനെയും റണ്ണറപ്പുകളെയും തെരഞ്ഞെടുക്കും.
Saudi girl competes to beautify Arab world