---
title: "#accident | വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് ദാരുണാന്ത്യം "
english_title: "Vehicle collision accident; A tragic end for five people"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125572/vehicle-collision-accident-a-tragic-end-for-five-people"
published_at: "2023-06-28T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649b93a56a7fd_accident.jpg"
keywords: []
---

# #accident | വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് ദാരുണാന്ത്യം 

> **Lead Summary:** **സലാല: ** ഹൈമ തുംറൈത്ത് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടച്ച് കത്തിയതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. മസ്‌കത്ത്-സലാല റൂട്ടില്‍ തുംറൈത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മക്‌ഷനിൽ ചൊവ്വാഴ്ച രാ​ത്രിയാണ്​ അപകടം.

## Article Content

**സലാല: ** ഹൈമ തുംറൈത്ത് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടച്ച് കത്തിയതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. മസ്‌കത്ത്-സലാല റൂട്ടില്‍ തുംറൈത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മക്‌ഷനിൽ ചൊവ്വാഴ്ച രാ​ത്രിയാണ്​ അപകടം.

മൃതദേഹവും വാഹനവും ഏതാണ്ട് പൂര്‍ണമായും കത്തിയതിനാല്‍ ആളുകളെ തിരച്ചറിയാനായിട്ടില്ല. മസ്‌കത്തില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ സലാലക്ക് പുറപ്പെട്ട ഒരു കുടുംബത്തെ കുറിച്ച് ഇതുവരെ വിവരമില്ല.

ഇവർ മുംബൈ സ്വദേശികളാണ്‌. എന്നാല്‍, ഇവര്‍ തന്നെയാണോ അപകടത്തില്‍പെട്ടതെന്ന് വ്യക്‌തമല്ല. മൃതദേഹങ്ങള്‍ തുംറൈത്ത് ആശുപത്രിയിലുണ്ടെന്ന് സാമൂഹ്യ പ്രവര്‍‌ത്തകന്‍ ഷജീര്‍ഖാന്‍ പറഞ്ഞു.

മൃതദേഹങ്ങളിലൊന്ന് ഒരു സ്ത്രീയുടേതാണ്‌. അപകടത്തിന്റെ മറ്റു വിശദാംശങ്ങള്‍ ലഭ്യമല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125572/vehicle-collision-accident-a-tragic-end-for-five-people)