---
title: "#omanrain | ഒമാനിൽ ഇന്ന്​ കനത്ത മഴയ്‌ക്ക്​ സാധ്യതയുണ്ടെന്ന്​  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം "
english_title: "Oman Meteorological Center says heavy rain is likely in Oman today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125685/oman-meteorological-center-says-heavy-rain-is-likely-in-oman-today"
published_at: "2023-06-28T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bf29b4ff34_rain.jpg"
keywords: []
---

# #omanrain | ഒമാനിൽ ഇന്ന്​ കനത്ത മഴയ്‌ക്ക്​ സാധ്യതയുണ്ടെന്ന്​  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 

> **Lead Summary:** **മസ്കത്ത്​: ** രാജ്യ​ത്തെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ കനത്ത മഴയ്‌ക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

**മസ്കത്ത്​: ** രാജ്യ​ത്തെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ കനത്ത മഴയ്‌ക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദാഖിലിയ, ദാഹിറ, തെക്ക്​-വടക്ക്​ ബത്തിന, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ, ബുറൈമി ഗവർണറേറ്റുകളിലുമാണ്​ മഴ ലഭിക്കുക. 10 മുതൽ 55 മി.മീറ്റർ വരെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചേക്കും.

മണിക്കൂറിൽ 27 മുതൽ 74 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്​ വീശുക. താഴ്ന്ന സ്ഥലങ്ങളിൽനിന്നും വാദികളിൽനിന്നും മാറി നിൽക്കണമെന്നും വാദി മുറിച്ചു​ കടക്കാൻ ശ്രമിക്കരുതെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

കുട്ടികളെ നിരീക്ഷിക്കണമെന്നും വാദികളിൽ നീന്തരുതെന്നും നിർദ്ദേശമുണ്ട്. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125685/oman-meteorological-center-says-heavy-rain-is-likely-in-oman-today)