---
title: "യുഎഇയില്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു"
english_title: "Holidays have been announced in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/12570/holidays-have-been-announced-in-the-uae"
published_at: "2021-11-24T16:32:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e1bf915075_leave.jpg"
keywords: []
---

# യുഎഇയില്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

> **Lead Summary:** **അബുദാബി: **യുഎഇയില്‍ സ്‍മരണ ദിനവും ദേശീയ ദിനവും പ്രമാണിച്ചുള്ള അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് ബുധനാഴ്‍ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഡിസംബര്‍ ഒന്ന് ബുധനാഴ്‍ച മുതല്‍ ഡിസംബര്‍ മൂന്ന് വെള്ളിയാഴ്‍ച വരെ അവധിയായിരിക്കും.

## Article Content

**അബുദാബി: **യുഎഇയില്‍ സ്‍മരണ ദിനവും ദേശീയ ദിനവും പ്രമാണിച്ചുള്ള അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് ബുധനാഴ്‍ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഡിസംബര്‍ ഒന്ന് ബുധനാഴ്‍ച മുതല്‍ ഡിസംബര്‍ മൂന്ന് വെള്ളിയാഴ്‍ച വരെ അവധിയായിരിക്കും.

പൊതുമേഖലാ ജീവനക്കാര്‍ക്ക് ഡിസംബര്‍ നാല് ശനിയാഴ്‍ച വാരാന്ത്യ അവധി കൂടി ലഭിക്കുന്നതിനാല്‍ ഫലത്തില്‍ നാല് ദിവസത്തെ അവധി ലഭിക്കും. ഡിസംബര്‍ അഞ്ച് ഞായറാഴ്‍ചയായിരിക്കും അവധിക്ക് ശേഷം ഓഫീസുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നത്.

ഇക്കുറി അന്‍പതാം ദേശീയ ദിനമാണ് യുഎഇ ആഘോഷിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ വിപുലമായ ആഘോഷമാണ് എല്ലാ എമിറേറ്റുകളിലും സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/12570/holidays-have-been-announced-in-the-uae)