---
title: "ഒമാൻ  ഇബ്രിയി​ലെ ആദ്യകാല പ്രവാസി ഡോ. രാജേന്ദ്രൻ നായർ നാട്ടിൽ നിര്യാതനായി"
english_title: "The first expatriate in Oman Ibri Dr. Rajendran Nair passed away in Nadu"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125776/the-first-expatriate-in-oman-ibri-dr-rajendran-nair-passed-away-in-nadu"
published_at: "2023-06-28T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c50face0ee_death.jpg"
keywords: []
---

# ഒമാൻ  ഇബ്രിയി​ലെ ആദ്യകാല പ്രവാസി ഡോ. രാജേന്ദ്രൻ നായർ നാട്ടിൽ നിര്യാതനായി

> **Lead Summary:** **ഇബ്രി : ** ഒമാൻ ഇബ്രിയി​ലെ സാമൂഹിക സംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും ഇബ്രി ഇന്ത്യൻ സ്കൂൾ സ്ഥാപകരിലൊരാളുമായിരുന്ന തിരുവനന്തപുരം സ്വദേശി ഡോ. രാജേന്ദ്രൻ നായർ നാട്ടിൽ നിര്യാതനായി.

## Article Content

**ഇബ്രി : ** ഒമാൻ ഇബ്രിയി​ലെ സാമൂഹിക സംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും ഇബ്രി ഇന്ത്യൻ സ്കൂൾ സ്ഥാപകരിലൊരാളുമായിരുന്ന തിരുവനന്തപുരം സ്വദേശി ഡോ. രാജേന്ദ്രൻ നായർ നാട്ടിൽ നിര്യാതനായി.

ഇബ്രി ആസ്റ്റർ ഹോസ്പിററലിന്‍റെ ഉടമസ്ഥരിൽ ഒരാളാണ്​. നേരത്തെ ഇത്​ ഒമാൻ മെഡിക്കൽ ​കോംപ്ലക്സ്​ എന്ന സ്​ഥാപനമായിരുന്നു.

നാല്​ പതിറ്റാണ്ടോളം ഇബ്രിയിൽ പ്രവർത്തിച്ച ഇദ്ദേഹം ഇന്ത്യൻ കമ്യൂനിറ്റിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മുൻനിരയിലായിരുന്നു.

ഐ.എം.എ നെടുമ്പാശ്ശേരിയുടെ ആദ്യകാല മെംബർമാരിൽ ഒരാളാണ്​. ഇന്ത്യൻ എംബസി കൗൺസിലർ , ഇന്ത്യൻ സ്കൂൾ ഇബ്രി പ്രസിഡന്റ് എന്നീ നിലയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

നാല്​ മാസം മുമ്പാണ്​ ഇദ്ദേഹം നാട്ടിലേക്ക്​ തിരിക്കുന്നത്. ഭാര്യ: ഡോ. ഉഷ റാണി. മകൻ: ബിഷ്​ണു കിരൺ. മരുമകൾ: ഡോ. കാർത്തിക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125776/the-first-expatriate-in-oman-ibri-dr-rajendran-nair-passed-away-in-nadu)