---
title: "#death | ശ്വാസതടസ്സത്തെ തുടർന്ന്​ ആശുപത്രിയിലായിരുന്ന മലയാളി തീർഥാടക മരിച്ചു"
english_title: "A Malayali pilgrim who was in the hospital died due to respiratory failure"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125777/a-malayali-pilgrim-who-was-in-the-hospital-died-due-to-respiratory-failure"
published_at: "2023-06-28T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c537ed4c5c_death.jpg"
keywords: []
---

# #death | ശ്വാസതടസ്സത്തെ തുടർന്ന്​ ആശുപത്രിയിലായിരുന്ന മലയാളി തീർഥാടക മരിച്ചു

> **Lead Summary:** **മക്ക : ** ശ്വാസതടസ്സത്തെ തുടർന്ന്​ ആശുപത്രിയിലായിരുന്ന മലയാളി തീർഥാടക മരിച്ചു.

## Article Content

**മക്ക : ** ശ്വാസതടസ്സത്തെ തുടർന്ന്​ ആശുപത്രിയിലായിരുന്ന മലയാളി തീർഥാടക മരിച്ചു.

തൃശൂരിൽ നിന്നും സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ കൊടുങ്ങല്ലൂർ അറകുളം വടക്ക്​ സ്വദേശി പുതുവീട്ടിൽ ഹബീബിന്‍റെ ഭാര്യ സാജിത (52) യാണ് മിനായിലെ ആശുപത്രിയിൽ മരിച്ചത്.

ശ്വാസ തടസ്സം ഉണ്ടായിരുന്ന ഇവർ ആംബുലൻസിൽ മെഡിക്കൽ സഹായത്തോടെയായിരുന്നു അറഫ സംഗമത്തിൽ പ​ങ്കെടുക്കാൻ എത്തിയിരുന്നത്.

മിന അൽ ജസർ ആശുപത്രിയിലാണ്​ മരിച്ചത്​. മക്കയിൽ ഖബറടക്കും. ഇബ്രാഹിമാണ്​ പിതാവ്​. മാതാവ്​ നബീസ ഇബ്രാഹിം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125777/a-malayali-pilgrim-who-was-in-the-hospital-died-due-to-respiratory-failure)