---
title: "#death | ചെങ്ങന്നൂർ സ്വദേശി അബുദാബിയിൽ നിര്യാതനായി"
english_title: "A native of Chengannur passed away in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/125949/a-native-of-chengannur-passed-away-in-abu-dhabi"
published_at: "2023-06-29T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d8549d5aee_death.jpg"
keywords: []
---

# #death | ചെങ്ങന്നൂർ സ്വദേശി അബുദാബിയിൽ നിര്യാതനായി

> **Lead Summary:** **അബുദാബി : **മുസഫ അഹല്യ ഹോസ്പിറ്റലിലെ സീനിയർ റിലേഷൻഷിപ്പ് ഓഫിസറും മുസഫ മലങ്കര കത്തോലിക്ക സമൂഹത്തിന്റെ വൈസ് പ്രസിഡന്റുമായ മനു കെ. വർഗീസ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

## Article Content

**അബുദാബി : **മുസഫ അഹല്യ ഹോസ്പിറ്റലിലെ സീനിയർ റിലേഷൻഷിപ്പ് ഓഫിസറും മുസഫ മലങ്കര കത്തോലിക്ക സമൂഹത്തിന്റെ വൈസ് പ്രസിഡന്റുമായ മനു കെ. വർഗീസ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

പരേതൻ ചെങ്ങന്നൂർ ഇലഞ്ഞിമേൽ കുരീക്കാട്ട് കിഴക്കേതിൽ വീട്ടിൽ വർഗീസിന്റെയും കുഞ്ഞുമോളുടെയും മകനാണ്.

ഷെയ്ഖ് ഷക്ബൂത്ത് മെഡിക്കൽ സിറ്റിയിലെ നഴ്സ് ജോസി ഡേവിഡ് ആണ് ഭാര്യ. ബനിയാസ് ജെംസ് സ്‌കൂൾ വിദ്യാർഥിനികളായ എയ്ഞ്ചലിൻ, ആഷ്‌ലിൻ,എന്നിവർ മക്കളാണ്.

ബനിയാസിലെ മോർച്ചറിയിലേയ്ക്ക് മാറ്റിയ മൃതദേഹം നടപടികൾ പൂർത്തിയായ ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

സംസ്കാരം മാവേലിക്കര ഭദ്രാസനത്തിലെ ചെങ്ങന്നൂർ ഇലഞ്ഞിമേൽ സെന്റ്. ജോൺസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/125949/a-native-of-chengannur-passed-away-in-abu-dhabi)