---
title: "പകര്‍ച്ചാ വ്യാധിക്കെതിരെ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാന്‍ നിര്‍ദ്ദേശവുമായി സൗദി അറേബ്യ"
english_title: "Saudi Arabia proposes vaccination against communicable diseases"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/12611/saudi-arabia-proposes-vaccination-against-communicable-diseases"
published_at: "2021-11-24T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e5e3e99b0e_vaccine.jpg"
keywords: []
---

# പകര്‍ച്ചാ വ്യാധിക്കെതിരെ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാന്‍ നിര്‍ദ്ദേശവുമായി സൗദി അറേബ്യ

> **Lead Summary:** **ജിദ്ദ : **പകര്‍ച്ചാ വ്യാധിക്കെതിരെ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാന്‍ നിര്‍ദ്ദേശവുമായി സൗദി അറേബ്യ. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിച്ചതിനാല്‍ പകര്‍ച്ച പനി വര്‍ധിക്കാനിടയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

## Article Content

**ജിദ്ദ : **പകര്‍ച്ചാ വ്യാധിക്കെതിരെ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാന്‍ നിര്‍ദ്ദേശവുമായി സൗദി അറേബ്യ. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിച്ചതിനാല്‍ പകര്‍ച്ച പനി വര്‍ധിക്കാനിടയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

സുരക്ഷ കണക്കിലെടുത്ത് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണമെന്നാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പകര്‍ച്ച പനി വ്യത്യസ്ത രീതിയിലാണ് ആളുകളെ ബാധിക്കുന്നത്. അണുബാധയുണ്ടായാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരും.

നിലവില്‍ മറ്റു ആരോഗ്യ പ്രയാസമുള്ളവര്‍ക്ക് മരണം വരെ സംഭവിക്കുവാനും സാധ്യതയുണ്ടെന്നും ആരോഗ്യമുളളവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനകം 50 ലക്ഷത്തിലേറെ പേര്‍ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയങ്ങള്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/12611/saudi-arabia-proposes-vaccination-against-communicable-diseases)