---
title: "#death | ദുബൈയില്‍നിന്ന് അവധി ആഘോഷിക്കാനെത്തിയ മലയാളി മുങ്ങി മരിച്ചു"
english_title: "#death #Malayali #celebrate #holiday #Dubai "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126193/death-malayali-celebrate-holiday-dubai"
published_at: "2023-06-30T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ed375736da_death.jpg"
keywords: []
---

# #death | ദുബൈയില്‍നിന്ന് അവധി ആഘോഷിക്കാനെത്തിയ മലയാളി മുങ്ങി മരിച്ചു

> **Lead Summary:** **സലാല : **ദുബൈയില്‍നിന്ന് അവധി ആഘോഷിക്കാനെത്തിയ മലയാളി സലാലയിലെ വാദി ദര്‍‌ബാത്തില്‍ മുങ്ങി മരിച്ചു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്പില്‍ സാദിഖ് ആണ്‌ മരിച്ചത്.

## Article Content

**സലാല : **ദുബൈയില്‍നിന്ന് അവധി ആഘോഷിക്കാനെത്തിയ മലയാളി സലാലയിലെ വാദി ദര്‍‌ബാത്തില്‍ മുങ്ങി മരിച്ചു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്പില്‍ സാദിഖ് ആണ്‌ മരിച്ചത്.

വെള്ളിയാഴ്ച രാവിലെ പത്തരക്കാണ്‌ അപകടം. വാദി ദര്‍ബാത്തില്‍ നീന്താന്‍ ശ്രമിക്കവെ ചെളിയില്‍ പൂണ്ട് പോവുകയായിരുന്നു. സിവില്‍ ഡിഫന്‍സ് ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയിലെ അംഗങ്ങൾ ഉടന്‍ സ്ഥലത്തെത്തി കരക്ക് കയറ്റിയെങ്കിലും മരിച്ചു.

മൃതദേഹം സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.അബൂദാബിയിലുള്ള ബന്ധുക്കളോടൊപ്പമാണ്‌ സാദിഖ് സലാലയിലെത്തിയത്. ജബല്‍ അലിയിലെ കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ് ദീര്‍ഘനാളായി ഷാര്‍ജ മുനിസിപ്പാലിറ്റി ജീവനക്കാരനാണ്‌. ചെളി നിറഞ്ഞ് കിടക്കുന്ന വാദി ദര്‍ബാത്തില്‍ കുളിക്കാനിറങ്ങുന്നവര്‍ ഇവിടെ മുമ്പും അപകടത്തില്‍പെട്ടിട്ടുണ്ട്.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന്​ സാമുഹ്യ പ്രവര്‍‌ത്തകന്‍ അബ്‌ദുല്‍ കലാം അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126193/death-malayali-celebrate-holiday-dubai)